
ഇനി നിര്‍ഭാഗ്യവാനല്ല, അമോല്‍ മസുംദാറിനോട് ക്രിക്കറ്റ് നീതി പുലര്‍ത്തിയിരിക്കുന്നു
ഒരു താരമെന്ന നിലയില്‍ നേടാൻ കഴിയാത്തത് പരിശീലകനായി സാധിച്ചെടുത്തിരക്കുകയാണ് മസുംദാർ
കാലമൊരിക്കലും നീതിപുലര്‍ത്താത്ത കരിയറുകളുണ്ട്, നവംബര്‍ ഒന്ന് വരെ അതുപോലൊന്നായിരുന്നു മസുംദാറിന്റെ കളിജീവിതം. കാത്തിരിപ്പിന്റേത് മാത്രമായിരുന്നു മസുംദാറിന്റെ ജീവിതമെന്ന് പറയാം, 50 വര്‍ഷം നീണ്ട കാത്തിരിപ്പ്. സച്ചിനും കാംബ്ലിക്കും പിന്നിലിരുന്ന് തുടങ്ങി ഒടുവില്‍ കാലം അയാളുടെ നിർഭാഗ്യങ്ങളേയെല്ലാം നീക്കിവെക്കുകയാണ്...