
ബെർണബ്യൂ നരകമാക്കിയ ബാഴ്‌സ, ഇക്കുറി പകരം വീട്ടുമോ റയല്‍?
കഴിഞ്ഞ നാല് ഏറ്റുമുട്ടലുകളിലും ബാഴ്‌സയ്ക്കൊപ്പമായിരുന്നു ജയം
ലോസ് ബ്ലാങ്കോസിന്റെ ആരാധകര്‍ അത്ഭുതങ്ങള്‍ക്കായ് കളിദൈവങ്ങളുടെ കനിവ് തേടി കരഞ്ഞ് മടങ്ങിയ നാല് എല്‍ ക്ലാസിക്കോ രാവുകളാണ് കടന്നുപോയത്. കറ്റാലാന്മാർ അത്ഭുതങ്ങള്‍ക്ക് അറുതി വരുത്തിയ നാല് എല്‍ ക്ലാസിക്കോകള്‍, റയലിന്റെ ഗോള്‍ പോസ്റ്റിലേക്ക് വർഷിക്കപ്പെട്ടത് നാണക്കേടിന്റെ 16 ഗോളുകളാണ്.സാന്റിയാഗൊ ബെര്‍ണബ്യൂവില്‍ ബാഴ്‌സലോണയോട് കണക്കുതീര്‍ക്കുമോ സാബിയുടെ പുതിയ റയല്‍.