
തലമുറകള്‍ക്കായ് ഒരു കിരീടം; ചെറുത്തുനില്‍പ്പുകളുടെ ഒരു യാത്രക്ക് പൂര്‍ണത
രണ്ട് ഏകദിന ലോകകപ്പുകളില്‍ കാലിടറിയ ഇന്ത്യൻ വനിത സംഘത്തിന് കാലം കാത്തുവെച്ച നിമിഷം
ഉപേക്ഷിച്ചിറങ്ങിപ്പോകാൻ എളുപ്പമുള്ള ഒരു യാത്രയായിരുന്നു. പക്ഷേ അവര്‍ ചെറുത്തു നിന്നു. പോരാട്ടങ്ങളുടെ കഠിനാധ്വാനത്തിന്റെ കഥകള്‍ പേറിയ 16 പേരുടെ സ്വപ്നം 140 കോടി ജനങ്ങളുടെ പ്രതീക്ഷകളുമായി അവിടെ ആ നിമിഷം ഇഴചേര്‍ന്നിരിക്കുന്നു. ക്രിക്കറ്റിന്റെ ഉന്നതിയിലേറിയ അവരെ രാജ്യത്തിന്റെ തെരുവുകള്‍ ആഘോഷിക്കും ഒർമിക്കപ്പെടും, തലമുറകള്‍ കൊണ്ടാടും