
സ്റ്റാറാകാൻ വിഘ്നേഷ്, സർപ്രൈസായി ജിക്കു; താരലേലത്തിലെ മല്ലു ഗ്യാങ്
ഇത്തവണ പത്തിലധികം മലയാളി താരങ്ങളാണ് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുള്ളത്
ഐപിഎല്ലിന്റെ ക്രിക്കറ്റ് ഭൂപടത്തില്‍ മലയാളി താരങ്ങളുടെ സാന്നിധ്യം എസ് ശ്രീശാന്ത് എന്ന പേരില്‍ മാത്രം ചുരുങ്ങിയ കാലമുണ്ടായിരുന്നു. ശ്രീയുടെ കൈപിടിച്ച് സഞ്ജു സാംസണ്‍ എത്തി വഴിയൊരുങ്ങിയിരിക്കുന്നു, മിനിതാരലേലം വരുന്നു, പലരുടേയും ഭാവി നിര്‍ണയിക്കപ്പെടുന്ന ഓക്ഷൻ ടേബിള്‍. കുട്ടിപ്പലകകളില്‍ 12 മലയാളിതാരങ്ങളുടെ പേരാണ് എഴുതിച്ചേര്‍ക്കപ്പെട്ടിരിക്കുന്നത്