
ഐപിഎല്‍ മിനിലേലം: പണമെറിയാൻ കൊല്‍ക്കത്ത; ടീമുകള്‍ക്ക് വേണ്ടതും കയ്യിലുള്ളതും
കൊല്‍ക്കത്തയാണ് ലേലത്തിലെ സമ്പന്നർ, 60 കോടിയിലധികം തുകയാണ് കൈവശമുള്ളത്
ഐപിഎല്‍ മിനിതാരലേലത്തിലേക്കുള്ള ദൂരം ഇനി മണിക്കൂറുകള്‍ മാത്രം. 10 ഫ്രാഞ്ചൈസികള്‍, 71 സ്ലോട്ടുകള്‍, ഇതില്‍ 31 എണ്ണം വിദേശതാരങ്ങള്‍ക്കായി. ഹാമറിന് കീഴിലേക്ക് 350 താരങ്ങള്‍. ഓരോ ടീമുകള്‍ക്കും വിനിയോഗിക്കാനാകുന്ന തുക, എത്ര സ്ലോട്ടുകള്‍ ബാക്കി, ആവശ്യമായ താരങ്ങള്‍ - അങ്ങനെ ലേലത്തിന് മുൻപ് അറിയേണ്ടതെല്ലാം ഒറ്റനോട്ടത്തില്‍.