
കെട്ടുകഥയല്ല, 12 പന്തില്‍ 11 സിക്സർ; കാര്യവട്ടത്ത് കൊടുങ്കാറ്റായി സല്‍മാൻ
സല്‍മാൻ നിസാര്‍ കാര്യവട്ടത്ത് നിറഞ്ഞാടുമ്പോള്‍ കാണിയുടെ റോള്‍ മാത്രമായിരുന്നു എതിര്‍ ഫീല്‍ഡർമാർക്കുണ്ടായിരുന്നത്
പലപ്പോഴായി കരുതി വെച്ചതും പരിശീലിച്ചതുമായ, അസാധ്യമെന്ന് തോന്നിച്ച നിമിഷം സാധിച്ചായിരുന്നു അയാളുടെ മടക്കം. ലോക ക്രിക്കറ്റിന് സുപരിചതമല്ലാത്ത, ആവര്‍ത്തന ചരിത്രമില്ലാത്ത, എന്തിന് കെട്ടുകഥകയെന്ന് പോലും തോന്നിച്ചേക്കാവുന്ന ഒരു ഇന്നിങ്സ്. സല്‍മാൻ നിസാര്‍ ഒരു കൊടുങ്കാറ്റായ ദിനം