
അജ്‌നാര്‍ നദിയുടെ രക്ഷകന്‍! ബിട്ടുവിന് ആഗോള അംഗീകാരം ലഭിക്കണമെന്ന് ക്രിക്കറ്റ് ഇതിഹാസം
മധ്യപ്രദേശിലെ അജ്‌നാര്‍ നദി വൃത്തിയാക്കിയ ബിട്ടു തബാഹിയുടെ ഒറ്റയാള്‍ പോരാട്ടം ക്രിക്കറ്റ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രമുഖര്‍ വലിയ ചര്‍ച്ചയാക്കുകയാണ്. മുന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നായകനായ കെവിന്‍ പീറ്റേഴ്‌സണ്‍ ബിട്ടുവിന്റെ ശുചീകരണത്തിന് മുന്‍പും പിന്‍പുമുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് അഭിനന്ദിച്ചത്