
വിരാട് കോഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ത്ത സ്‌മൃതി, ഇപ്പോള്‍ ലോകനെറുകയില്‍
സ്‌മൃതി മന്ദാനയെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റിലെ വിരാട് കോലിയെന്ന് വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, ആ താരതമ്യത്തോട് സ്‌മൃതി മന്ദാനക്ക് വ്യക്തിപരമായി താത്‌പര്യമില്ല. ഏകദിനത്തില്‍ അതിവേഗം അയ്യായിരം റണ്‍സ് തികച്ച ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡില്‍ കോലിയെ സ്‌മൃതി മറികടന്നിരുന്നു. സ്‌മൃതി 112 ഇന്നിംഗ്‌സില്‍ അയ്യായിരം റണ്‍സ് തികച്ചപ്പോള്‍ വിരാട് കോലിക്ക് 114 ഇന്നിംഗ്‌സ് വേണ്ടി വന്നു അയ്യായിരം റണ്‍സിലെത്താന്‍.