
ദീപാവലി ഷോപ്പിങ് 'പൊള്ളും'; എസി, ടിവി, ഫ്രിഡ്ജ് വില 8% വരെ കൂടും
ഇത്തവണത്തെ ദീപാവലി സീസണില്‍ പുതിയ ഗൃഹോപകരണങ്ങള്‍ വാങ്ങാന്‍ പ്ലാന്‍ ചെയ്യുന്നവരെ കാത്തിരിക്കുന്നത് വലിയ തിരിച്ചടിയാണ്. എയര്‍ കണ്ടീഷണറുകള്‍, എല്‍ഇഡി ടിവികള്‍, വാഷിങ് മെഷീനുകള്‍, റഫ്രിജറേറ്ററുകള്‍ എന്നിവയുടെ വില 5 ശതമാനം മുതല്‍ 8 ശതമാനം വരെ ഉയര്‍ത്താന്‍ പ്രമുഖ കമ്പനികള്‍ ഒരുങ്ങുന്നു. പുതിയ നിരക്കുകള്‍ ഒക്ടോബര്‍ 1 മുതല്‍ പ്രാബല്യത്തില്‍ വരും.