
യുദ്ധമുഖത്തുനിന്ന് നേരെ പട്ടായയിലേക്ക്! 5000 യുഎസ് നാവികർക്ക് കർശന നിയന്ത്രണങ്ങളോടെ വിശ്രമം
കര കാണാതെ, ഒരു തുറമുഖത്തും അടുക്കാതെ നീണ്ട ഇരുനൂറ്റമ്പത് ദിവസങ്ങൾ സമുദ്രത്തിൽ ചെലവഴിച്ച ഒരു പടക്കപ്പൽ. ഒടുവിൽ ആ ചരിത്ര റെക്കോർഡിന് ശേഷം, അയ്യായിരത്തോളം വരുന്ന നാവികരുമായി ആ കൂറ്റൻ യുദ്ധക്കപ്പൽ കരയണഞ്ഞിരിക്കുന്നു.