
16 വർഷം നീണ്ട ഓർബൻ ഭരണത്തിന് അന്ത്യം: ഹംഗറി മാറ്റം തിരഞ്ഞെടുത്തു
16 വർഷത്തെ ദീർഘഭരണത്തിന് ഹംഗറിയിൽ അവസാനം കുറിച്ചു. പീറ്റർ മഗ്യാറിന്റെ നേതൃത്വത്തിലുള്ള ‘തിസ’ പാർട്ടി രാജ്യത്ത് അതിശയിപ്പിക്കുന്ന വിജയം നേടി. സാധാരണ അധികാരമാറ്റം മാത്രമല്ല ഇത്; ഹംഗേറിയൻ ഭരണഘടനയിൽ പോലും മാറ്റം വരുത്താനാകുന്ന ‘സൂപ്പർ മെജോറിറ്റി’ സ്വന്തമാക്കി കൊണ്ടാണ് മഗ്യാർ അധികാരത്തിലേക്ക് എത്തുന്നത്.