
ഗൾഫ് മേഖല വീണ്ടും യുദ്ധത്തിലേക്കോ? പുതിയ യുദ്ധതന്ത്രം മെനയുമെന്ന് ഇറാൻ
ഭീഷണികളിലൂടെയും വെടിനിർത്തൽ കരാർ ലംഘനങ്ങളിലൂടെയും ഡൊണാൾഡ് ട്രംപ് നയതന്ത്ര ശ്രമങ്ങളെ തകർക്കുകയാണെന്നാണ് ഇറാന്റെ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഖർ ഖാലിബാഫ് ആരോപിക്കുന്നത്. സമ്മർദ്ദത്തിന് വഴങ്ങി ഇറാൻ ചർച്ചകൾക്കില്ലെന്നും സമാധാന ചർച്ചകളെ കീഴടങ്ങുന്നതിനുള്ള വേദിയാക്കി മാറ്റാൻ ഡൊണാൾഡ് ട്രംപ് ശ്രമിക്കുകയാണെന്നുമാണ് അദ്ദേഹം എക്സിൽ കുറിച്ചിരിക്കുന്നത്. സംഘർഷം വർദ്ധിക്കുകയാണെങ്കിൽ യുദ്ധക്കളത്തിൽ ഇറാൻ തങ്ങളുടെ പുതിയ തന്ത്രങ്ങൾ പുറത്തെടുക്കാൻ തയ്യാറെടുത്തിട്ടുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.