
ടാറ്റയില്‍ വീണ്ടും അധികാരപ്പോര്; ബോര്‍ഡ് റൂമില്‍ നിന്ന് പോരാട്ടം കോടതിയിലേക്ക്
ടാറ്റാ ഗ്രൂപ്പിന്റെ തലപ്പത്ത് വീണ്ടും അധികാരത്തര്‍ക്കം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. ടാറ്റ സണ്‍സ് എക്‌സിക്യൂട്ടീവ് ചെയര്‍മാനായി എന്‍. ചന്ദ്രശേഖരന് അഞ്ച് വര്‍ഷം കൂടി നല്‍കാനുള്ള ബോര്‍ഡ് തീരുമാനമാണ് പുതിയ നിയമപോരാട്ടത്തിലേക്ക് വഴിമാറുന്നത്. ടാറ്റ ട്രസ്റ്റ് ചെയര്‍മാന്‍ നോയല്‍ ടാറ്റയുടെ എതിര്‍പ്പ് മറികടന്ന് ബോര്‍ഡ് ഈ തീരുമാനമെടുത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം.