
എഐ ഇമേജ് ജനറേറ്റ് ചെയ്യുമ്പോൾ പ്രകൃതിക്ക് ദോഷമുണ്ടാകുന്നത് എങ്ങനെ?
ഈയാഴ്ച്ച ജെൻസികളടക്കമുള്ള യുവാക്കൾക്കിടയിൽ 80സ് റെട്രോ ഫോട്ടോകൾ തന്നെയാണ് ട്രെന്റ്. സിനിമാ താരങ്ങളും രാഷ്ട്രീയക്കാരും മുതൽ കായിക താരങ്ങൾ വരെ നീണ്ട നിരയാണ് ട്രെന്റിനൊപ്പം ചേർന്നത്. ഇങ്ങനെ ഒരു ഇമേജ് ജെനറേറ്റ് ചെയ്യാൻ വേണ്ടി വരുന്നത് വെറും സെക്കന്റുകൾ മാത്രമാണ്. എന്നാൽ, നമ്മൾ നൽകുന്ന ഓരോ പ്രോംപ്റ്റും അനുസരിച്ച് ചിത്രമുണ്ടാക്കുമ്പോൾ അത് പ്രകൃതിയിൽ സൃഷ്ടിക്കുന്ന ആഘാതത്തെക്കുറിച്ച് അറിയാമോ?