
എന്താ ഗോളടി, ബാഴ്‌സയെ പിടിച്ചുകെട്ടാൻ ആരുണ്ട്? ഫ്ലിക്കിന്റെ തന്ത്രത്തിന് കയ്യടി
ഇങ്ങനെയൊരു ഗോള്‍ മഴയ്ക്ക് ബാഴ്‌സലോണക്കാര്‍ സാക്ഷ്യം വഹിച്ചിട്ട് ഏതാണ്ട് ഏഴ് പതിറ്റാണ്ടോളമായി. നാല് മത്സരങ്ങള്‍, എതിരാളികളുടെ വലയില്‍ പന്തെത്തിയത് 17 തവണയാണ്, മൂന്ന് കളികളില്‍ അഞ്ച് ഗോള്‍. ഹൻസി ഫ്ലിക്ക് ഇതൊക്കെയും നേടിയെടുത്തത് ഒരു പ്രോപ്പര്‍ നമ്പര്‍ നയൻ ഇല്ലാതെയാണ്. ഫ്ലിക്കിന്റെ ബാഴ്സ നല്‍കുന്നത് എല്ലാത്തിനും മേല്‍ നില്‍ക്കുന്നൊരു തന്ത്രമാണ്, കൂടുതല്‍ അപകടം വിതയ്ക്കാൻ കെല്‍പ്പുള്ളത്.