ചൈന-പാക് ബന്ധം ഇന്ത്യക്ക് ഭീഷണിയാകുന്നത് എങ്ങനെ? സഖ്യത്തിൻ്റെ യഥാർഥ ചരിത്രം

Share this Video

‘മലകളേക്കാൾ ഉയർന്നത്, സമുദ്രങ്ങളേക്കാൾ ആഴമേറിയത്, ഇരുമ്പ് സഹോദരന്മാർ’ എന്നൊക്കെയാണ് ചൈനയും പാകിസ്താനും ഏഴ് പതിറ്റാണ്ടിലേറെയായുള്ള അവരുടെ സൗഹൃദത്തെ വിശേഷിപ്പിക്കുന്നത്. അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ സ്ഥിരമായ സൗഹൃദങ്ങളോ സ്ഥിരമായ ശത്രുതകളോ ഇല്ല; രാജ്യങ്ങളുടെ താൽപര്യങ്ങളാണ് ബന്ധങ്ങളെ നിർണയിക്കുന്നത് എന്നതാണ് പൊതുവായ വിലയിരുത്തൽ. എന്നാൽ ആ ധാരണയ്ക്ക് ചരിത്രം ചൂണ്ടിക്കാണിക്കുന്ന പ്രധാന അപവാദങ്ങളിലൊന്നാണ് ചൈന-പാകിസ്താൻ ബന്ധം.

Related Video