
H-1B വിസ ഇനി പഴയതുപോലെയാവില്ല! ട്രംപ് ഭരണകൂടം പിടിമുറുക്കുമ്പോൾ സംഭവിക്കുന്നത് എന്ത്?
പതിനായിരക്കണക്കിന് ഇന്ത്യൻ പ്രൊഫഷണലുകളെ നേരിട്ട് ബാധിക്കുന്ന വലിയൊരു നിർണായക ഘട്ടത്തിലൂടെയാണ് എച്ച്-1ബി (H-1B) വിസ പദ്ധതി ഇപ്പോൾ കടന്നുപോകുന്നത്. അടുത്ത ഒരു വർഷത്തിനുള്ളിൽ എച്ച്-1ബി വിസ വ്യവസ്ഥകളിൽ കാതലായ മാറ്റങ്ങൾ ഉണ്ടായേക്കാമെന്നാണ് അമേരിക്കൻ ഭരണകൂടം നൽകുന്ന ഏറ്റവും പുതിയ സൂചന.