
ട്രംപിന്റെ പ്രഖ്യാപനങ്ങള്‍ക്ക് മുമ്പ് ഒഴുകുന്നത് കോടികൾ! ആരാണ് ആ 'ഇന്‍സൈഡര്‍'? റിപ്പോര്‍ട്ടുമായി BBC
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏതെങ്കിലും പ്രധാനപ്പെട്ട പ്രഖ്യാപനം നടത്തുന്നതിന് മണിക്കൂറുകള്‍ക്ക്, ചിലപ്പോള്‍ മിനിറ്റുകള്‍ക്ക് മുമ്പ്, ഓഹരി വിപണികളില്‍ ഭീമമായ തുകയ്ക്ക് വ്യാപാരം നടക്കുന്നതായി ബിബിസി റിപ്പോര്‍ട്ട്. ഇത് നിയമവിരുദ്ധമായ ഇന്‍സൈഡര്‍ ട്രേഡിംഗ് ആണെന്ന ഗുരുതര ആരോപണം ഉയര്‍ത്തുന്നതാണ് റിപ്പോര്‍ട്ട്.