
ധോണിയുടെ "ആഭ്യന്തരം" സൂപ്പർഹിറ്റ് ! ജാർഖണ്ഡിൽ ക്രിക്കറ്റ് പൂത്തുലയുന്നു
ജാര്‍ഖണ്ഡില്‍ നിന്നുള്ളവര്‍ക്കും സച്ചിനും ഗാംഗുലിയും ദ്രാവിഡുമൊക്കെ തിളങ്ങിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകാന്‍ കഴിയുമെന്ന ബോധ്യം തന്റെ പിന്‍ഗാമികള്‍ക്ക് നല്‍കിയത് ധോണിയാണ്. അതെത്രമാത്രം ഫലം ചെയ്‌തു എന്നറിയാന്‍ 13 വര്‍ഷങ്ങള്‍ക്ക് ശേഷം ദുലീപ് ട്രോഫി ജേതാക്കളായ ഈസ്റ്റ് സോണ്‍ ടീമിനെയൊന്ന് വിലയിരുത്തിയാല്‍ മതി.