Asianet News MalayalamAsianet News Malayalam

ഒരു പ്രവാസിയുടെ  പെണ്ണു കാണല്‍

deshantharam Thariq K
Author
Thiruvananthapuram, First Published Nov 6, 2017, 1:41 PM IST

അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്

deshantharam Thariq K

മുന്നിലെ ടീപോയില്‍ വച്ചിരുന്ന ബേക്കറി സാധാനങ്ങളിലേക്ക് കൈ ഒന്നു താണു. അമ്മാവന്റെ ഒടുക്കത്തെ നോട്ടം ആ ശ്രമത്തില്‍ നിന്നും പീന്തിരിപ്പിച്ചു. 
 
'ദുബായില്‍ അല്ലേ .. ?'
 
പെണ്ണിന്റെ ബാപ്പ ചോദിച്ചു. അദേഹത്തിന്റെ മുടി അങ്ങിങ്ങായി നര ബാധിച്ചിട്ടുണ്ടെങ്കിലും അധികം പ്രായം ആയിട്ടില്ലെന്ന് തോന്നുന്നു.
 
'അതേ.' ഞാന്‍ അദ്ദേഹത്തിനോട് പറഞ്ഞു
 
'ദുബായിലെവിടെ ....? '

പെണ്ണിന്റെ ഇളയുപ്പയുടെ ചോദ്യം.

നിങ്ങള്‍ക്ക് ദുബായിലെവിടെ ഒക്കെ അറിയാം എന്ന രൂപത്തില്‍ ഞാനൊന്ന് അദ്ദേഹത്തിനെ നോക്കി.

എന്റെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി. ഞാന്‍ അത് പുറത്തു കാണിച്ചില്ല.

 'കുറച്ചു കാലം ഞാന്‍ യു എ ഇ യിലുണ്ടായിരുന്നു ...'
 
ഓ ഹോ മൂപ്പിലാന്‍ ഒരു എക്‌സ് പ്രവാസി ആണേ ,അതുകൊണ്ടാ ഇത്ര ആധികാരികമായി ചോദിച്ചത്.
 
'അജ്മാനിലാണ് ....'
 
'അജ്മാനിലോ ....?  അപ്പോ ദുബായ് എന്ന് പറഞ്ഞിട്ട്, അജ്മാന്‍ വേറെ എമിറേറ്റ് അല്ലേ...?'
 
'അജ്മാന്‍ എന്ന് പറഞ്ഞാ ആളുകള്‍ക്ക് ഒരു പിടിയും കിട്ടില്ല, ദുബായിയെന്ന് പറഞ്ഞാല്‍ പിന്നെ ഒരു വിശദീകരണത്തിന്റെ  ആവശ്യം ഇല്ല. അതുകൊണ്ടാ ....'
 
ഞാന്‍ തെല്ലു ജാള്യതയോടെ പറഞ്ഞു
 
 'അവളോടു ചായ കൊണ്ട് വരാന്‍ പറ'
 
വാതില്‍ക്കല്‍ എത്തിനോക്കി കൊണ്ടിരുന്ന സ്ത്രീയോടായി ബാപ്പ പറഞ്ഞു.

'അത് പെണ്‍കുട്ടിയുടെ ഉമ്മ ആയിരിക്കണം'-ഞാന്‍ ഊഹിച്ചു.
 
കല്‍പ്പന കേട്ട് അവര്‍ ഉള്‍വലിഞ്ഞു.

അവള്‍ ഒരു ഗ്ലാസ്സ് എടുത്ത് എനിക്കു നീട്ടി.

 അകത്തു നിന്നും ചായ ഗ്ലാസ് നിരത്തി വെച്ച  ട്രേയുമായി തലതാഴ്ത്തി ചുരിദാറിട്ട് നാണത്താല്‍ പൂത്തുലഞ്ഞു പെണ്‍കുട്ടി മന്ദം മന്ദം നടന്നു വന്നു. എന്റെ ഹൃദയം പെരുമ്പറ കൊട്ടാന്‍ തുടങ്ങി. ഞാന്‍ അത് പുറത്തു കാണിച്ചില്ല.
 
അന്‍സാര്‍ ആരും കാണാത്ത രീതിയില്‍ എന്റെ തുടയില്‍ തോണ്ടി, കണ്ടോ കണ്ടോ യെന്ന അര്‍ഥത്തില്‍.
 
തലതാഴ്ത്തിയതിനാല്‍  അവളുടെ മുഖം  ശരിക്കും കണ്ടില്ല. 
 
'അങ്ങോട്ട് കൊടുക്ക് മോളെ'- പിതാശ്രീ മോളെ ഉപദേശിച്ചു
 
അവള്‍ ഒരു ഗ്ലാസ്സ് എടുത്ത് എനിക്കു നീട്ടി. ഗ്ലാസിലേക്ക് മാത്രം ശ്രദ്ധപതിപ്പിച്ച്  ഞാന്‍ അത് വാങ്ങി. മറ്റുള്ളവര്‍ക്കും കൊടുത്ത് അവള്‍ മാറി നിന്നു.
 
എന്റെ കൈകളില്‍ വല്ലാത്ത ഒരു തരിപ്പ. ഞാന്‍ ഒരു വിധത്തില്‍ അടക്കിപ്പിടിച്ചു.
 
'വല്ലതും ചോദിക്കെടാ'-  അന്‍സാര്‍ എന്നെ തോണ്ടി കൊണ്ട് ചെവിയില്‍ പതുക്കെ മന്ത്രിച്ചു. കൊല്ലാനുള്ള ദേഷ്യത്തോടെ ഞാന്‍ അവനെ നോക്കി. 
 
'അവര്‍ക്ക് എന്തെങ്കിലൂം സംസാരിക്കാനുണ്ടാവും'-എക്‌സ് പ്രവാസി ഇളയ ഉപ്പ എഴുന്നേറ്റു
 
'ഇല്ല.. ഇല്ല' എന്ന് ഞാന്‍ പറഞ്ഞെപ്പോള്‍  എല്ലവരും ഒരു കള്ള ചിരി പാസ്സാക്കി. 
 
അന്‍സാറിന്റെ കൈ പിടിച്ച് അവിടെ തന്നെ പിടിച്ച് നിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. 
 
.............. 
 
ഒന്നു രണ്ടു മിനിറ്റ് നിശബ്ദത. 
 
'എന്താ പേര്  ...?'
 
തളം  കെട്ടി നിന്നിരുന്ന നിശ്ശബ്ദത ഭേദിച്ച്  ഞാന്‍ ഒരു വിധത്തില്‍ ചോദിച്ച് ഒപ്പിച്ചു 
 
'രഹന'-  അവള്‍ ശബ്ദം താഴ്ത്തി മൊഴിഞ്ഞു.
 
എന്താ പഠിക്കുന്നത്,  ഏതു കോളേജിലാ?' 
 
രണ്ടു മൂന്നു ചോദ്യങ്ങള്‍ ഞാന്‍ ഒപ്പിച്ചു. അതിനേല്ലാം അവള്‍ മറുപടി തന്നു.
 
'എന്നോട് ഒന്നും ചോദിക്കാനില്ലേ.. ?'
 
'ഉം..'-അവള്‍ ഒന്നു മൂളി.
 
സംസാരിച്ചു തുടങ്ങിയപ്പോള്‍ ശരിക്കും പറഞ്ഞാല്‍ എന്റെ ആദ്യത്തെ സഭാകമ്പമൊക്കെ മാറിയിരുന്നു. 
 
'എന്തെങ്കിലും ചോദിക്കെടൊ..?'-ഞാന്‍ വളരെ ഫ്രണ്ട് ലി ആയി പറഞ്ഞു.
 
'നിങള്‍ക്ക് ഫാമിലി സ്റ്റാറ്റസ്  ഉണ്ടോ ..?'
  
'എന്ത്?'
 
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞാന്‍ അമ്പരന്നു. 
 
'ഫാമിലി സ്റ്റാറ്റസ് ഉണ്ടോയെന്ന്..?'
 
ഞാന്‍ അവളുടെ മുഖത്തേക്ക് നോക്കി. നേരത്തെ പോലെ തലകുനിച്ചല്ല നില്‍ക്കുന്നത്. എനിക്ക് അധികം നോക്കി നില്‍ക്കാന്‍ കഴിഞ്ഞില്ല ഞാന്‍ ശ്രദ്ധ വെട്ടിച്ചു. അത് വരെ ഉണ്ടായിരുന്ന ധൈര്യം ചോര്‍ന്ന പോലെ. 
 
' ആ, അത്, ബ്രോക്കര്‍ ഒന്നും പറഞ്ഞില്ലേ ...'
 
'ഞങ്ങളുടെ കുടുംബ അത്രക്ക് മോശം ഒന്നും അല്ല. നാട്ടില്‍ ആരോട് ചോദിച്ചാലും അറിയും'
 
ഞാന്‍ ഒറ്റ ശ്വാസത്തില്‍  ശബ്ദം ഉയര്‍ത്തി പറഞ്ഞു. 

എന്റെ മുഖത്ത് സൈക്കിളില്‍ നിന്നു വീണ ചിരി.

അവള്‍ ഒന്നു പേടിച്ച്  കാണണം
 
'ഞാന്‍ അതല്ല ഉദ്ദേശിച്ചത് '
 
'നിങ്ങള്‍ ഗള്‍ഫിലാണെന്ന് ഉമ്മച്ചി പറഞ്ഞു. അപ്പോള്‍ കല്ല്യാണം കഴിഞ്ഞാല്‍  കൊണ്ട് പോവുമോ എന്നറിയാനാണ്. വിസയില്‍ ഫാമിലി സ്റ്റാറ്റസ് ഉണ്ടോയെന്നാണ് ചോദിച്ചത്'
 
അവള്‍ വ്യക്തമാക്കി. 
 
എന്റെ മുഖത്ത് സൈക്കിളില്‍ നിന്നു വീണ ചിരി.
 
'ഓഹോ അതാ കാര്യം?' 
 
പിന്നീട്   ഒരു വിധത്തില്‍ പറഞ്ഞൊപ്പിച്ചു. രംഗം വഷളാവാതെ അവിടെ നിന്നും തടി തപ്പി. 
 
ഫാമിലി സ്റ്റാറ്റസേയ്, ഹും, 2000 ദിര്‍ഹംസു ശമ്പളം പറ്റി അട്ടി അട്ടിയായി ഇട്ട ബെഡില്‍ അന്തിയുറങ്ങുന്ന നമുക്കേയ്!'

തിരിച്ച് പോരുമ്പോള്‍  അന്‍സാറിനോട്  പറഞ്ഞു: 'മേലില്‍ എന്നെ ഈ കാര്യത്തിന് വിളിക്കരുത, നിക്കാഹും വേണ്ട ഒരു തേങ്ങയും വേണ്ട'

 

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന  ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന്  നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍  അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ  കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക്  സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍  ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും  ഭൂമിയ്ക്കുമിടയിലെ  അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?

റിയാദിലെ ആ മലയാളി ഞങ്ങളെ ചതിക്കുകയായിരുന്നു!

 ബത്ഹ: മരുഭൂമിയിലെ കോഴിക്കോട്ടങ്ങാടി​

ഖത്തര്‍ പൊലീസ് ഡാ!​

അമ്മദ്ക്ക കണ്ട കോര്‍ണിഷ്!

ബോനവിസ്ട: കാഴ്ചകളുടെ ഖനി!

ഒരു സാമ്പാര്‍ ഉണ്ടാക്കിയതിനുള്ള ശിക്ഷ!

ഇവിടെ ഉച്ചയ്ക്ക് സൂര്യന്‍ ഉദിക്കുന്നു; മൂന്ന് മണിക്ക് അസ്തമിക്കുന്നു!

അമേരിക്കയില്‍ ഒരു  ഡ്രൈവിംഗ് പഠനം!

ദുബായില്‍ എന്റെ ഡ്രൈവിംഗ്  ലൈസന്‍സ് പരീക്ഷണങ്ങള്‍

സുഭാഷിന്റെ ജീവിതത്തിലെ ദൈവം പോലൊരാള്‍!​

എല്ലാ പ്രവാസിയുടെയും വിധി ഇതുതന്നെയാണോ?

മാടമ്പിള്ളിയിലേതല്ലാത്ത ഗംഗ!

പൊലീസ് പിടിക്കാന്‍ കാത്തിരിക്കുന്നു, ഈ അമ്മ!

പ്രവാസിയുടെ മുറി;  നാട്ടിലും ഗള്‍ഫിലും!

വെന്തുമരിച്ചത് അയാളായിരുന്നു!

 ബീരാക്കയോട് ഞാനെങ്ങനെ  ഇനി മാപ്പു പറയും?

ജോലി പോയാല്‍ ഒരു പ്രവാസി...

ദാദമാരുടെ ബോംബെയില്‍ എന്റെ തെരുവുജീവിതം

ഫ്രീ വിസ!കടു ആപ്പിള്‍ അച്ചാറും  ആപ്പിള്‍ പച്ചടിയും

പെണ്‍പ്രവാസം!

പണത്തെക്കാള്‍ വിലപ്പെട്ട ആ വാക്കുകള്‍!

കേട്ടതൊന്നുമല്ല ഇസ്രായേല്‍!

അത് അയാളായിരുന്നു, എന്നെ അക്രമിച്ച് മരുഭൂമിയില്‍ തള്ളിയ ആ മനുഷ്യന്‍!

ഡാര്‍വിനും കൊയിലാണ്ടിക്കാരന്‍ കോയക്കയും തമ്മിലെന്ത്?

മക്കള്‍ക്ക് വേണ്ടാത്ത ഒരച്ഛന്‍!

'ഭൂമിയുടെ അറ്റം' ഇവിടെയാണ്!

Follow Us:
Download App:
  • android
  • ios