അരുണാചൽ പ്രദേശ് ചൈനയുടേതാണെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
- Home
- News
- International News
- അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന് ചൈന; എത്ര നിരാകരിച്ചാലും വസ്തുത മറയ്ക്കാനാവില്ല, അരുണാചൽ ഇന്ത്യയുടേത്; ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന് ചൈന; എത്ര നിരാകരിച്ചാലും വസ്തുത മറയ്ക്കാനാവില്ല, അരുണാചൽ ഇന്ത്യയുടേത്; ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ

എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് നെടുമ്പാശ്ശേരിയിൽ നിന്നുള്ള വിമാന സർവീസുകൾ ഇന്നും തടസപ്പെടാൻ സാധ്യത
Malayalam News live updates:അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന് ചൈന; എത്ര നിരാകരിച്ചാലും വസ്തുത മറയ്ക്കാനാവില്ല, അരുണാചൽ ഇന്ത്യയുടേത്; ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
Malayalam News live updates:നാളെ വിവാഹം നടക്കാനിരിക്കെ ലീവ് നൽകിയില്ല; ഉത്തർപ്രദേശിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു
ഉത്തർപ്രദേശിൽ എസ്ഐആർ സൂപ്പർവൈസർ ആത്മഹത്യ ചെയ്തു. ഫത്തേപ്പൂർ ജില്ലയിലെ റവന്യൂ ക്ലാർക്കായ സുധീർ കുമാർ കോരി ആണ് ആത്മഹത്യ ചെയ്തത്. നാളെ വിവാഹം നടക്കാനിരിക്കെയാണ് ജീവനൊടുക്കിയത്.
Malayalam News live updates:മാമി തിരോധാന കേസ് - 'അട്ടിമറിച്ചതിൽ ഉന്നതരുടെ പങ്കു കൂടി വെളിച്ചത്ത് വരണം'; പ്രതികരിച്ച് കുടുംബവും ആക്ഷൻ കമ്മിറ്റിയും
പ്രാഥമിക ഘട്ടത്തില്‍ കുടുംബം നല്‍കിയ പല നിര്‍ണായക വിവരങ്ങളും നടക്കാവ് പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷന്‍ കമ്മിറ്റി ആരോപിച്ചു.
Malayalam News live updates:23കാരൻ കാറുമായെത്തി, സംശയം, ഡിക്കി തുറന്ന് പരിശോധിച്ചപ്പോൾ കണ്ടെത്തിയത് 50 ലക്ഷത്തിന് മുകളില്‍ വില വരുന്ന കഞ്ചാവ്
വെള്ളനാട് വെളിയന്നൂര്‍ സ്വദേശി ശരണ്‍(23)ആണ് പിടിയിലായത്. ഏകദേശം 50 ലക്ഷം രൂപക്ക് മുകളില്‍ വില മതിക്കുന്ന കഞ്ചാവ് ബാഗുകളിലാക്കി കാറിന്‍റെ ഡിക്കിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.
Malayalam News live updates:രാഗം തിയേറ്റർ നടത്തിപ്പുകാരൻ സുനിലിനെ ആക്രമിച്ച സംഭവം; സംഘത്തിലെ 2 ഗുണ്ടകൾ പിടിയിൽ, മൂന്നുലക്ഷം രൂപയുടെ ക്വട്ടേഷൻ
ആലപ്പുഴ കരുവാറ്റ സ്വദേശികളായ ആദിത്യനും ഗുരുദാസുമാണ് പിടിയിലായത്. സുനിലിന്റെ ഡ്രൈവറെ ഇടംകൈ കൊണ്ട് വെട്ടിയത് ആദിത്യനായിരുന്നു.
Malayalam News live updates:പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം - റിപ്പോർട്ട് സമർപ്പിക്കാത്തിൽ വിമർശനവുമായി സുപ്രീംകോടതി
പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്നതിൽ റിപ്പോർട്ട് സമർപ്പിക്കാത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ വിമർശനം. കേരളം റിപ്പോർട്ട് സമർപ്പിക്കാത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി.
Malayalam News live updates:'രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകണം, രാഹുൽ നിരപരാധി, അവിശ്വസിച്ചത് തെറ്റായിപ്പോയി' - കെ സുധാകരൻ
രാഹുലിനെ അവിശ്വസിച്ചത് തെറ്റായിപ്പോയി എന്നും രാഹുലുമായി താൻ വേദി പങ്കിടുമെന്നും കെ സുധാകരൻ വ്യക്തമാക്കി.
Malayalam News live updates:വ്യക്തികളുടെ സ്വകാര്യ വിവരങ്ങളടക്കം ചോര്‍ത്തിയെടുത്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ പിടിയിൽ
പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കർ നടത്തിയ തട്ടിപ്പുകളുടെ മുഖ്യ സൂത്രധാരൻ പിടിയിലായി. ഉത്തർപ്രദേശ് മീററ്റ് സ്വദേശി പ്രവീൺകുമാർ (36) ആണ് അറസ്റ്റിലായത്. പ്രതാപ്ഗർ ജില്ലയിലെ പൊലീസ് സൂപ്രണ്ടിന്റെ കോൾ സർവയലൻസ് ഓഫീസറാണ് പിടിയിലായ പ്രതി.
Malayalam News live updates:26/11 കേസിൽ കുറ്റവിമുക്തനായ ഫഹീം അൻസാരിക്ക് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട, ജോലികൾ ചെയ്യാം, മഹാരാഷ്ട്ര സർക്കാർ ബോംബെ ഹൈക്കോടതിയിൽ
166 പേരുടെ മരണത്തിനും 300-ൽ അധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത മുംബൈ ഭീകരാക്രമണത്തിന് 17-ാം വാർഷികത്തിന് ഒരു ദിവസം മുമ്പാണ് സർക്കാർ ഇക്കാര്യം കോടതിയെ അറിയിച്ചത്.
Malayalam News live updates:കടുത്ത മാനസിക സമ്മർദം - ഉത്തർപ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു
ഉത്തർപ്രദേശിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ആത്മഹത്യക്ക് ശ്രമിച്ച ബൂത്ത് ലെവൽ ഓഫീസർ മരിച്ചു. ഗോണ്ടയിലെ അധ്യാപകൻ വിപിൻ യാദവാണ് മരിച്ചത്. ഇന്ന് രാവിലെയാണ് വിപിൻ യാദവ് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്.
Malayalam News live updates:എസ്ഐആർ - ഒരു കോടിയിലധികം ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍
കേരളത്തിലെ തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിൽ ഒരു കോടിയിലധികം ഫോമുകള്‍ ബിഎൽഒമാര്‍ ഡിജിറ്റൈസ് ചെയ്തു. കണ്ടെത്താൻ കഴിയാത്ത വോട്ടര്‍മാരുടെ എണ്ണം 2,81,608 ആയി ഉയര്‍ന്നു.
Malayalam News live updates:ലൂവ്ര് മ്യൂസിയത്തിലെ കൊളള - ഒരാൾ കൂടി അറസ്റ്റിൽ, ഇതുവരെ 4 പേർ പിടിയിൽ, ആഭരണം കണ്ടെത്താനായില്ല
പാരീസിലെ ലോകപ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ കഴിഞ്ഞ ഒക്ടോബറിൽ നടന്ന കവര്‍ച്ചയിൽ ഒരാള്‍ കൂടി പിടിയിലായി. ഇതോടെ കൊള്ളയിൽ ആകെ 4 പേരാണ് പിടിയിലായിരിക്കുന്നത്.
Malayalam News live updates:ശബരിമല സ്വർണക്കൊള്ള - പ്രചരിപ്പിക്കുന്നത് അസത്യം, പാർട്ടി ചുമതലകളിലുള്ളവർ സ്വർണക്കൊള്ളയിൽ ഉൾപ്പെട്ടാൽ മടികൂടാതെ നടപടിയെടുക്കുമെന്ന് എം വി ഗോവിന്ദൻ
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് പ്രചരിപ്പിക്കുന്നത് അസത്യമാണെന്ന് എം വി ഗോവിന്ദൻ. സ്വർണക്കൊള്ളയിൽ ഉത്തരവാദിയെ കണ്ടുപിടിക്കണമെന്നും തക്കതായ ശിക്ഷ നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Malayalam News live updates:പഠനയാത്രക്കെത്തിയ തിരുവനന്തപുരം സ്വദേശിയായ 22 കാരൻ ഭവാനിപ്പുഴയിൽ മുങ്ങി മരിച്ചു
വിദ്യാർഥികൾ മുക്കാലി ഭവാനി പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു. വനം വകുപ്പ് രക്ഷപ്പെടുത്തി കൂക്കൻപാളയം ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാർഥിയുടെ മരണം സംഭവിച്ചിരുന്നു.
Malayalam News live updates:എസ്ഐആർ ഡ്യൂട്ടിക്കിടെ ബിഎൽഓ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവം ഉത്തർപ്രദേശിൽ
ഉത്തർ പ്രദേശ് ഗോണ്ടയിൽ എസ്ഐആർ ഡ്യൂട്ടിക്കിടെ ബൂത്ത് ലെവൽ ഓഫീസർ ആത്മഹത്യക്ക് ശ്രമിച്ചു. അധ്യാപകൻ വിപിൻ യാദവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാൾ സ്വകാര്യ ആശുപത്രിയിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
Malayalam News live updates:ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന ശുപാര്‍ശ നടപ്പായില്ല; വെളിപ്പെടുത്തലുമായി മുൻ ഡിജിപി, 'രേഖാമൂലം സര്‍ക്കാരിനെ അറിയിച്ചിരുന്നു'
ശബരിമലയിലെ കീഴ്ശാന്തിമാരെ നിയന്ത്രിക്കണമെന്ന് രേഖാമൂലം വിജിലൻസ് സർക്കാരിനെ അറിയിച്ചിരുന്നുവെന്ന മുൻ ഡിജിപി ജേക്കബ് പുന്നൂസ്.കീഴ്ശാന്തിമാരെ നിയന്ത്രിച്ചിരുന്നുവെങ്കിൽ ഇന്നത്തെ പ്രശ്‌നങ്ങൾ ഒഴിവാക്കാമായിരുന്നുവെന്നും ജേക്കബ് പുന്നൂസ്
Malayalam News live updates:രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ഗര്‍ഭഛിദ്ര ആരോപണം; ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ കേസുമായി മുന്നോട്ടുപോകാൻ ക്രൈംബ്രാഞ്ച്
രാഹുൽ മാങ്കൂട്ടത്തലിനെതിരായ ഗർഭഛിദ്ര ആരോപണത്തിൽ ഇരയായ യുവതി രേഖാമൂലം പരാതി നൽകിയാൽ മാത്രം മുന്നോട്ടുപോകാൻ ക്രൈം ബ്രാഞ്ച് തീരുമാനം. സ്വമേധയാ എടുത്ത കേസിൽ പെണ്‍കുട്ടിയുടെ മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ഇതുവരെ യുവതി പരാതി ഉന്നയിച്ചില്ല
Malayalam News live updates:'ഞാനാദ്യം ആലോചിച്ചത് പിടി ഉണ്ടായിരുന്നെങ്കിൽ എന്നാണ്, സ്വന്തം മകളുടെ പ്രശ്നം പോലെ കണ്ടു'; നടിയെ ആക്രമിച്ച കേസിൽ പ്രതികരണവുമായി ഉമ തോമസ് എംഎൽഎ
സ്വന്തം മകൾക്കൊരു പ്രശ്നം വന്നത് പോലെ ആയിരുന്നു പിടിയുടെ ഇടപെടൽ. പിടി ഉണ്ടായിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോയി എന്നും ഉമ തോമസ് മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
Malayalam News live updates:അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞുവീണ് തൊഴിലാളി മരിച്ചു, സംഭവം കൊച്ചിയിൽ
കൊച്ചി മരടിൽ അപകടാവസ്ഥയിലായിരുന്ന കെട്ടിടം പൊളിച്ചുമാറ്റുന്നതിനിടെ ഭിത്തി ഇടിഞ്ഞു വീണ് തൊഴിലാളിക്ക് ദാരുണാന്ത്യം. നെട്ടൂർ പുളിയംപിള്ളി നിയാസ് (37) ആണ് മരിച്ചത്.
Malayalam News live updates:കരുളായിയിൽ കാട്ടാന ആക്രമണം; ആദിവാസി യുവാവിന് പരിക്കേറ്റു
വനത്തിൽ വച്ചാണ് കാട്ടാന ആക്രമിച്ചത്. ഉടൻ തന്നെ വനപാലകർ ബാലനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ബാലൻ്റ കയ്യിനാണ് പരിക്കേറ്റിരിക്കുന്നത്.