11:52 PM (IST) May 10

Malayalam News Live:ട്രംപിന് മുന്നിൽ ചൈന വച്ചത് വമ്പൻ ഓഫർ! ഇറാനുമായുള്ള ധാരണക്ക് 100 ശതമാനം ഗ്യാരണ്ടി നൽകും? വെളിപ്പെടുത്തലുമായി ചൈനയിലെ സ്ഥാനപതി, ട്രംപ് 14 നെത്തും

അമേരിക്കയും ഇറാനും തമ്മിലുള്ള ഏതൊരു സമാധാന ധാരണയ്ക്കും ഗ്യാരണ്ടി നൽകാമെന്ന നിർദ്ദേശം ചൈന മുന്നോട്ടുവെച്ചതായി ഇറാനിലെ സ്ഥാനപതി വെളിപ്പെടുത്തി. പ്രസിഡന്റ് ട്രംപിന്റെ ചൈന സന്ദർശനത്തിന് മുന്നോടിയായുള്ള ഈ നീക്കം, പശ്ചിമേഷ്യൻ സംഘർഷത്തിൽ ചൈനയുടെ മധ്യസ്ഥതയ്ക്ക് വഴിവെച്ചേക്കാമെന്ന് സൂചിപ്പിക്കുന്നു

Read Full Story
11:42 PM (IST) May 10

Malayalam News Live:'സ്വയം നിയന്ത്രണ' ആഹ്വാനത്തിൽ രൂക്ഷ വിമർശനവുമായി കെസി; 'ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ പ്രധാനമന്ത്രി സമ്പൂർണ പരാജയം, ജനങ്ങളെ ദുരിതത്തിലാക്കുന്നു'

പശ്ചിമേഷ്യൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ 'സ്വയം നിയന്ത്രണ' ആഹ്വാനത്തിനെതിരെ കെ സി വേണുഗോപാൽ രൂക്ഷ വിമർശനം ഉന്നയിച്ചു. രാജ്യത്തിന്റെ ഊർജ്ജ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം ആരോപിച്ചു

Read Full Story
11:21 PM (IST) May 10

Malayalam News Live:പശ്ചിമേഷ്യൻ സംഘർഷം - രാജ്യത്ത് കൊവിഡ് കാലം പോലെ നിയന്ത്രണം വേണെമെന്ന് പ്രധാനമന്ത്രി; 'ഇന്ധന നിയന്ത്രണം, വർക്ക് ഫ്രം ഹോം, സ്വർണം വാങ്ങൽ ഒഴിവാക്കണം'

പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങളോട് കൊവിഡ് കാലത്തെ പോലെ സ്വയം നിയന്ത്രണം പാലിക്കാൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇന്ധന ഉപഭോഗം, അനാവശ്യ യാത്രകൾ, സ്വർണം വാങ്ങൽ എന്നിവ കുറയ്ക്കാനും വർക്ക് ഫ്രം ഹോം പ്രോത്സാഹിപ്പിക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു

Read Full Story
09:28 PM (IST) May 10

Malayalam News Live:'തമിഴ്തായ് വാഴ്ത്ത് തന്നെ ഇനി ആദ്യം ആലപിക്കും, ദേശീയ ഗാനം അവസാനവും'; വന്ദേമാതരം വിവാദങ്ങൾക്കിടെ പ്രതികരണവുമായി നിയുക്ത മന്ത്രി ആധവ് അർജുന

തമിഴ്തായ് വാഴ്ത്ത് തന്നെ ഇനി ആദ്യം ആലപിക്കുമെന്ന് മന്ത്രി ആധവ് അർജുന. ദേശീയ ഗാനം അവസാനം ആലപിക്കുമെന്നും വന്ദേമാതരം ആലപിച്ചത് ഒഴിവാക്കാനാകാത്ത സാഹചര്യത്തിലാണെന്നും മന്ത്രി.

Read Full Story
09:27 PM (IST) May 10

Malayalam News Live:ഒരു വശത്ത് പ്രതീക്ഷ, മറുവശത്ത് ആശങ്ക, അമേരിക്കയ്ക്ക് പുതിയ നിർദ്ദേശങ്ങൾ കൈമാറി ഇറാൻ; ഹോർമൂസിൽ സംഘർഷം കടുക്കുന്നു, ചൈനീസ് കമ്പനികൾക്ക് ഉപരോധം

അമേരിക്കയുമായുള്ള ചർച്ചകൾക്കായി ഇറാൻ പുതിയ നിർദ്ദേശങ്ങൾ സമർപ്പിച്ചു. അതേസമയം, ഹോർമൂസ് കടലിടുക്കിൽ സംഘർഷം രൂക്ഷമാവുകയാണ്; ഇറാൻ ആക്രമണങ്ങൾ നടത്തിയതായും ഇറാനെ സഹായിച്ച ചൈനീസ് കമ്പനികൾക്ക് അമേരിക്ക ഉപരോധം ഏർപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്

Read Full Story
09:06 PM (IST) May 10

Malayalam News Live:വിജയ് സത്യപ്രതിജ്ഞ ചെയ്ത് മണിക്കൂറുകൾക്കകം നിർമാതാക്കളുടെ പ്രഖ്യാപനം, 'ജനനായകൻ' റിലീസ് രണ്ടാഴ്ചക്കുള്ളിലുണ്ടാകും

തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ ‘ജനനായകൻ’ സിനിമയുടെ റിലീസ് ഉടനുണ്ടാകുമെന്ന് നിർമാതാക്കൾ പ്രഖ്യാപിച്ചു. രണ്ടാഴ്ചയ്ക്കകം ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് നിർമ്മാതാക്കൾ അറിയിച്ചത്. വിജയ്‌യുടെ അവസാന ചിത്രമാകുമോ 'ജനനായകൻ’ എന്ന ചർച്ചകളും സജീവമാണ്

Read Full Story
08:52 PM (IST) May 10

Malayalam News Live:പ്രതിപക്ഷ ഉപനേതാവ്; സിപിഐ ആവശ്യം അറിയില്ലെന്ന് എംഎ ബേബി, പ്രതിപക്ഷ നേതാവ് ആരെന്നതിനും മറുപടിയില്ല

ബിനോയ് വിശ്വം പറഞ്ഞത് അറിയില്ലെന്നും ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്നും എംഎ ബേബി. കേരളത്തിലെ ഫലം വിലയിരുത്തൽ അവസാനിച്ചിട്ടില്ല, നാളെയും യോഗം തുടരും. പ്രതിപക്ഷ നേതൃസ്ഥാനം പിബിയിൽ ചർച്ചയായിട്ടില്ലെന്നും എംഎ ബേബി

Read Full Story
08:48 PM (IST) May 10

Malayalam News Live:മുഖ്യമന്ത്രി വിജയ്നെ നേരിട്ട് വിളിച്ച് പ്രധാനമന്ത്രി, കേന്ദ്രവുമായി സഹകരിച്ച് നീങ്ങാം, ആശസകളും അറിയിച്ച് മോദി; നന്ദി പറഞ്ഞ് വിജയ്

തമിഴ്‌നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ വിജയ്‌യെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിക്കുകയും സംസ്ഥാനത്തിന്റെ വികസനത്തിന് കേന്ദ്രത്തിന്റെ പൂർണ്ണ സഹകരണം ഉറപ്പുനൽകുകയും ചെയ്തു. പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച വിജയ്, ജനക്ഷേമത്തിൽ കേന്ദ്രത്തിന്റെ സഹകരണം പ്രതീക്ഷിക്കുന്നതായി മറുപടി നൽകി

Read Full Story
08:17 PM (IST) May 10

Malayalam News Live:തമിഴ്നാട്ടിലെ സത്യപ്രതിജ്ഞ; രാഹുലിന്റേയും വിജയ്‍യുടേയും വീഡിയോ ബ്ലോക്ക് ചെയ്ത് ഇൻസ്റ്റ, കാരണം വ്യക്തമാക്കിയില്ലെന്ന് കോൺ​ഗ്രസ്

ഒരു മണിക്കൂറിൽ 12 ദശലക്ഷം പേര് കണ്ട വീഡിയോ ആണ് ബ്ലോക്ക് ചെയ്തിരിക്കുന്നത്. എന്നാൽ വീഡിയോ ബ്ലോക്ക് ചെയ്യാനുള്ള കാരണം ഇൻസ്റ്റ വ്യക്തമാക്കിയിട്ടില്ല. ഇതിനോടകം നിരവധി നേതാക്കളാണ് വിഷയം പങ്കുവെച്ചിരിക്കുന്നത്.

Read Full Story
07:05 PM (IST) May 10

Malayalam News Live:തമിഴ്‌നാട്ടിൽ ഇനി വിജയ് Vs ഉദയനിധി പോര്, ഡിഎംകെ നിയമസഭാകക്ഷി നേതാവായി ഉദയനിധി സ്റ്റാലിനെ തെരഞ്ഞെടുത്തു, പ്രതിപക്ഷ നേതാവാകും

ഡിഎംകെ നിയമസഭാകക്ഷി യോഗം ഉദയനിധി സ്റ്റാലിനെ പുതിയ നേതാവായി തെരഞ്ഞെടുത്തു. ഇതോടെ തമിഴ്‌നാട് നിയമസഭയിൽ മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പ്രതിപക്ഷത്തെ ഉദയനിധി നയിക്കും. ഇത് ഡിഎംകെയിലെ തലമുറമാറ്റത്തെയും സൂചിപ്പിക്കുന്നതാണ്

Read Full Story
06:54 PM (IST) May 10

Malayalam News Live:മോദിയുടെ വിമർശനത്തിന് മറുപടിയുമായി ചെന്നിത്തല; 'നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ്'

50 ദിവസം കൊണ്ടാണ് ദില്ലി മുഖ്യമന്ത്രിയെ തീരുമാനിച്ചതെന്നും നാഗ്പൂരിലെ നിർദ്ദേശം അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനയല്ല കോൺഗ്രസ് എന്നും ചെന്നിത്തല. തെരഞ്ഞെടുപ്പ് കഴിഞ്ഞിട്ട് ആകെ അഞ്ച് ദിവസം മാത്രമേ ആയിട്ടുള്ളൂവെന്നും ചെന്നിത്തല

Read Full Story
06:48 PM (IST) May 10

Malayalam News Live:നിയുക്ത എംഎൽഎ കു‌ഞ്ഞികൃഷ്ണൻ നേരിട്ടെത്തി, സിപിഎം പ്രവർത്തകർ രാഷ്ട്രീയ വിരോധത്താൽ തകർത്ത രേഖയുടെ വീട്ടിലെ മതിൽ പുനർനിർമ്മിച്ചു; സ്നേഹം പങ്കിട്ട് മടക്കം

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രാഷ്ട്രീയ വിരോധത്താൽ സിപിഎം പ്രവർത്തകർ തകർത്ത വീടിന്റെ മതിൽ, പയ്യന്നൂരിലെ നിയുക്ത എംഎൽഎ വി കുഞ്ഞികൃഷ്ണൻ പുനർനിർമ്മിച്ചു നൽകി. തിരഞ്ഞെടുപ്പ് സമയത്ത് നൽകിയ വാഗ്ദാനം വിജയത്തിന് ശേഷം പാലിച്ച അദ്ദേഹം, മധുരം നൽകി സ്നേഹം പങ്കിട്ടാണ് മടങ്ങിയത്

Read Full Story
06:15 PM (IST) May 10

Malayalam News Live:പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; ബേബിയുടെ നിലപാട് നിർണായകം, പാർട്ടിയിൽ മാറ്റം വേണമെന്ന് കേന്ദ്ര നേതാക്കൾ

പിണറായി വിജയൻ്റെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെ കുറിച്ച് പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി. എന്നാൽ എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. 

Read Full Story
06:11 PM (IST) May 10

Malayalam News Live:ജി സുധാകരൻ ചെയ്തത് അക്ഷന്തവ്യമായ തെറ്റ്, സമൂഹത്തിൽ വിഷം കലർത്തുന്ന വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ചത് യുഡിഎഫിനോടുള്ള നന്ദികേടെന്നും എംഎസ്എഫ് നേതാവ്

വെള്ളാപ്പള്ളി നടേശനെ പൊന്നാട അണിയിച്ച ജി സുധാകരന്റെ നടപടിയെ എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് രൂക്ഷമായി വിമർശിച്ചു. സമൂഹത്തിൽ വിഷം കലർത്തുന്ന വ്യക്തിയെ പ്രകീർത്തിക്കുന്നത് അക്ഷന്തവ്യമായ തെറ്റാണെന്നും ഇത് യുഡിഎഫിന്റെ നിലപാടല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Read Full Story
05:55 PM (IST) May 10

Malayalam News Live:ഒറ്റ ചിത്രം മാത്രം വിജയ്‍യുടെ ഓഫീസിൽ; ഡിഎംകെയെയും എഐഎഡിഎംകെയെയും ചൊടിപ്പിച്ച് ആരംഭം, അണ്ണാദുരൈ ആരുടേയും സ്വത്ത് അല്ലെന്ന് വിജയ്

വിജയ്‍യുടെ ഓഫീസിൽ സിഎൻ അണ്ണാദുരൈയുടെ ചിത്രം മാത്രം. അണ്ണാദുരൈയെ കുറിച്ച് വിജയ് പ്രസംഗിക്കുന്നത് ഡിഎംകെ - എഐഎഡിഎംകെ പാർട്ടികളെ ചൊടിപ്പിച്ചിരുന്നു.

Read Full Story
05:54 PM (IST) May 10

Malayalam News Live:'വോട്ടർമാർ തീരുമാനിച്ചാൽ ആരെയും, ഏതു മണ്ഡലത്തിലും തോൽപ്പിക്കും'; കെസിക്കെതിരെ വിമർശനവുമായി യൂത്ത് ലീഗ് നേതാവ്

വോട്ടർമാർ തീരുമാനിച്ചാൽ ആരെയും, ഏതു മണ്ഡലത്തിലും തോൽപ്പിക്കുമെന്ന് യൂത്ത് ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി യൂസഫ് വല്ലഞ്ചിറ. വോട്ടർമാരുടെ ശക്തിയെ വില കുറച്ചു കാണരുതെന്നും ഉപതെരെഞ്ഞെടുപ്പിന് കളമൊരുക്കുന്നവർ ഈ കാര്യം ആലോചിച്ചാൽ നന്നെന്നും യൂത്ത് ലീഗ് നേതാവ്.

Read Full Story
05:16 PM (IST) May 10

Malayalam News Live:ഒഴുക്കിൽപ്പെട്ട് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം; അപകടം വടാട്ടുപാറയിൽ, മരിച്ചത് ദന്തൽ കോളേജ് വിദ്യാർത്ഥികൾ

കോതമംഗലത്ത് വടാട്ടുപാറ പലവൻപടി പുഴയിൽ ഒഴുക്കിൽപ്പെട്ട് വിദ്യാർത്ഥികൾ മരിച്ചു. മൂന്ന് വിദ്യാർത്ഥികളാണ് മരിച്ചത്. തിരുവല്ല സ്വദേശി ബിയോൺ, തിരുവനന്തപുരം സ്വദേശി ഹരീഷ്, കോട്ടയം സ്വദേശി അതുൽ എന്നിവരാണ് മരിച്ചത്.

Read Full Story
04:50 PM (IST) May 10

Malayalam News Live:പാടത്ത് നിന്നും കെട്ടഴിഞ്ഞ് വന്ന പോത്ത് ആക്രമിച്ചു; 73കാരന് ദാരുണാന്ത്യം, സംഭവം കളമശ്ശേരിയിൽ

കളമശ്ശേരിയിൽ പോത്തിന്റെ ആക്രമണത്തിൽ വയോധികൻ മരിച്ചു. കൈപ്പടമുകൾ കൊല്ലംകുടി വീട്ടിൽ അബു ആണ് മരിച്ചത്. 73 വയസ്സാണ്.

Read Full Story
04:47 PM (IST) May 10

Malayalam News Live:പ്രതിപക്ഷ ഉപനേതാവ് പദവി വേണമെന്നതിൽ വിട്ടു വീഴ്ച ഇല്ലെന്ന് ബിനോയ് വിശ്വം; 'താൻ മാറണമെന്ന് ഫേസ്ബുക്കിൽ ചിലർ പറഞ്ഞിട്ട് കാര്യമില്ല'

സിപിഎം സാങ്കേതിക കാരണങ്ങളാണ് പറയുന്നതെന്നും ചിലത് മാറണമെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐ ദേശീയ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിനോയ് വിശ്വം.

Read Full Story
03:56 PM (IST) May 10

Malayalam News Live:സഞ്ജീവ് അറോറയുടെ അറസ്റ്റോടെ എഎപി പ്രതിസന്ധിയിൽ; ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നുവെന്ന് വിമർശനം

എഎപിക്ക് പ്രതിസന്ധിയാകുകയാണ് മന്ത്രി സഞ്ജീവ് അറോറയുടെ അറസ്റ്റ്. ബിജെപിയിൽ ചേരാൻ വിസമ്മതിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി കേന്ദ്രം അറസ്റ്റ് ചെയ്യുകയാണെന്ന് എഎപി വിമർശിച്ചു.

Read Full Story