ജൂലൈ 1 മുതൽ 9–ാം ക്ലാസിൽ മൂന്നു ഭാഷകൾ നിർബന്ധമാണെന്നും ഇതിൽ രണ്ടെണ്ണം ഇന്ത്യൻ ഭാഷകളാകണമെന്നുമായിരുന്നു അന്നു നിർദേശിച്ചിരുന്നത്. വിഷയം കോടതിയിലുൾപ്പെടെ എത്തിയതോടെ ഇളവു നൽകുന്നുവെന്ന സൂചന കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ നൽകിയിരുന്നു
- Home
- News
- Kerala News
- Malayalam News Live: സിബിഎസ്ഇ ത്രിഭാഷ നയത്തിൽ ഇളവ്; നിലവിൽ 10ാം ക്ലാസുകാർ മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ലെന്ന് നിർദേശം
Malayalam News Live: സിബിഎസ്ഇ ത്രിഭാഷ നയത്തിൽ ഇളവ്; നിലവിൽ 10ാം ക്ലാസുകാർ മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ലെന്ന് നിർദേശം

സംസ്ഥാനത്ത് ഇന്ന് അതിശക്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ പ്രവചനം. കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റു ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിൽ മഴ ശക്തമാകും. നാളെ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടും ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും നിർദ്ദേശമുണ്ട്.
Malayalam News Liveസിബിഎസ്ഇ ത്രിഭാഷ നയത്തിൽ ഇളവ്; നിലവിൽ 10ാം ക്ലാസുകാർ മൂന്നു ഭാഷ നയം പിന്തുടരേണ്ടതില്ലെന്ന് നിർദേശം
Malayalam News Liveതിരുവനന്തപുരം കോർപറേഷനിലെ കയ്യാങ്കളി, ബിജെപി കൗൺസിലർമാർക്കെതിരെ കേസ്, ചെമ്പഴന്തി ഉദയൻ ഒന്നാം പ്രതി
യുഡിഎഫ് വനിതാ കൗൺസിലർമാരെ തടഞ്ഞുവെച്ച് ദേഹോപദ്രവം ഏൽപ്പിച്ചു എന്നാണ് പരാതി. അതേസമയം ഇന്നുണ്ടായ കയ്യാങ്കളിയിൽ ബിജെപിയെ കൗൺസിലർമാർ ഇതുവരെ പൊലീസിൽ പരാതി നൽകിയിട്ടില്ല.
Malayalam News Liveകുട്ടനാട് എംഎൽഎയുടെ കാറിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്; എംഎൽഎ മദ്യപിച്ച് വാഹനമോടിച്ചെന്ന ആരോപണവുമായി ഡിവൈഎഫ്ഐ, നിഷേധിച്ച് റെജി ചെറിയാൻ
പോലീസ് എത്തുന്നതിനുമുമ്പ് അപകടസ്ഥലത്ത് നിന്ന് എംഎൽഎ പോയെന്നും എംഎൽഎയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കണമെന്നും ഡിവൈഎഫ്ഐ നേതാവ് ആവശ്യപ്പെട്ടു. ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് എംഎൽഎ വ്യക്തമാക്കി.
Malayalam News Liveസെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷത്തിൽ ബ്ലേഡ് ഉപയോഗിച്ച സംഭവം; എസ്എഫ്ഐ ജില്ലാ സെക്രട്ടറി അറസ്റ്റിൽ
എആർ ക്യാമ്പിലേക്ക് മാറ്റിയ നന്ദനെ കോടതിയിൽ ഹാജരാക്കും. സംഘർഷ കേസിൽ മൂന്നാമത്തെ അറസ്റ്റാണിത്.
Malayalam News Liveകളിയാക്കി എന്നാരോപിച്ച് ഏഴാം ക്ലാസുകാരനെ ചൂരൽ കൊണ്ടടിച്ച് അധ്യാപകൻ, മുഖത്തും കൈകൊണ്ട് അടിച്ചു, കേസെടുത്ത് വണ്ടൻമേട് പൊലീസ്
മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ജുവനൈൽ ജസ്റ്റിസ് ആക്ട് അടക്കം ചുമത്തി പോലീസ് കേസെടുത്തത്. പരാതിയില്ലെന്ന് മാതാപിതാക്കൾ അറിയിച്ചെങ്കിലും അന്വേഷണം തുടരാനാണ് പോലീസിന്റെ തീരുമാനം.
Malayalam News Liveപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജി വെക്കാൻ അനിൽ അക്കര; 2 പ്രധാന സ്ഥാനങ്ങൾ ഒരുമിച്ച് വഹിക്കുന്നത് പ്രായോഗികമല്ലെന്ന് വിശദീകരണം
അടാട്ട് പഞ്ചായത്ത് ഇരുപതാം വാർഡ് മെമ്പർ പി. ജെ. സണ്ണി പ്രസിഡന്റാകും. അതേ സമയം, 15 ആം വാർഡ് മെമ്പറായി അക്കര തുടരും.
Malayalam News Liveസന്ദീപിനെ അവശനിലയിൽ കണ്ടെത്തിയത് ഇന്നലെ; മരണം കൊലപാതകമെന്ന് കണ്ടെത്തി, പ്രതികൾ യുവതിയുടെ അച്ഛനും സുഹൃത്തും
മരണം മർദ്ദനമേറ്റെന്ന് പോസ്റ്റുമോട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയാണ് സന്ദീപിനെ വീടിന് സമീപം അവശ നിലയിൽ കണ്ടെത്തിയത്. സംശയിക്കുന്ന മൂന്നു പേരെ രാവിലെ പിടികൂടിയിരുന്നു.
Malayalam News Liveഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; വിശദമായ വാദം കേൾക്കാതെ പ്രതിയുടെ ജാമ്യം റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി
Malayalam News Liveശബരിമല സ്വർണക്കൊള്ള കേസ്; പി എസ് പ്രശാന്തും ഭരണസമിതിയും പ്രതികളെന്ന് എസ്ഐടി
ബോർഡ് അംഗം എ അജികുമാറിനെയും പ്രതി ചേർത്തിട്ടുണ്ട്. 2019 ലെ ഗൂഢാലോചനയുടെ തുടർച്ചയാണ് 2025ലേതെന്ന് എസ്ഐടി പറയുന്നു.
Malayalam News Liveഒൻപത് വയസുകാരന്റെ കൊലപാതകം; 17കാരൻ അറസ്റ്റിൽ, പ്രകൃതിവിരുദ്ധ പീഡനത്തിനിടെ കൊലപ്പെടുത്തിയെന്ന് മൊഴി
ഒൻപത് വയസുകാരന്റെ കൊലപാതകത്തിൽ 17കാരൻ അറസ്റ്റിൽ. തമിഴ്നാട് പുതുക്കോട്ടയിലാണ് സംഭവം. കൂട്ടുകാർക്കൊപ്പം കളിക്കാൻ പോയ കുട്ടി തിരിച്ചുവരാത്തതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
Malayalam News Liveവിവാഹം കഴിഞ്ഞാൽ 6 മാസം ഹണിമൂൺ കിട്ടാറുണ്ട്, ആരോഗ്യവകുപ്പിന് അത് കിട്ടിയിട്ടില്ലെന്ന് കെ മുരളീധരൻ; നഴ്സുമാരുടെ സമരത്തിൽ ഒരാഴ്ചക്കകം നടപടി
നഴ്സുമാരുടെ ആവശ്യം അംഗീകരിക്കുന്നുവെന്നും ഇപ്പോൾ സമരത്തിൽ നിന്ന് പിൻമാറണമെന്നും കെ. മുരളീധരൻ ആവശ്യപ്പെട്ടു.
Malayalam News Liveദ ടെലഗ്രാഫ് മുൻ എഡിറ്ററുടെ വോട്ടവകാശം നിഷേധിച്ച സംഭവം; പ്രതിഷേധം ശക്തം, മൗനം തുടർന്ന് പശ്ചിമബംഗാൾ
Malayalam News Liveമംഗലാപുരത്ത് മലയാളി സ്വർണ വ്യാപാരിക്ക് നേരെ സിനിമാ സ്റ്റൈൽ കവർച്ച; 20 ലക്ഷത്തിന്റെ സ്വർണം കവർന്നു
സൂറത്കല്ലിന് സമീപം ബൈക്കംപാടിയിലാണ് കവർച്ച. പയ്യന്നൂർ സ്വദേശിയായ വികാസും കുടുംബവുമാണ് ആക്രമണത്തിനും കവർച്ചയ്ക്കും ഇരയായത്. മൂന്ന് കാറുകളിലായി എത്തിയ സംഘമാണ് കുടുംബം സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി കവർച്ച നടത്തിയത്.
Malayalam News Liveകരിപ്പൂർ സ്വർണക്കടത്ത് കേസ്; ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ് പൊലീസ്, നാട്ടിലെത്തിക്കാൻ ശ്രമം
കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ദുബായിൽ നിന്നും സ്വർണം കൊടുത്തയച്ച ആളുകളെ തിരിച്ചറിഞ്ഞ് പൊലീസ്. മലപ്പുറം മഞ്ചേരി പയ്യനാട് സ്വദേശി ജാഫർ, മൂർഖനാട് കൊളത്തൂർ സ്വദേശി ശംസുദ്ധീൻ എന്നിവരാണ് സ്വർണം കൊടുത്തയച്ചതെന്ന് പൊലീസ് കണ്ടെത്തി
Malayalam News Liveകീഴാറ്റൂർ വയൽക്കിളി സമരം - നിർണായക കോടതി വിധി, സുരേഷ് കീഴാറ്റൂർ ഉൾപ്പെടെ 28 പ്രതികളെയും കോടതി വെറുതെ വിട്ടു
Malayalam News Liveഉദ്യോഗസ്ഥർക്കെതിരെ നടന്ന അക്രമം സിപിഎം ഉന്നത നേതാക്കൾ ഉൾപ്പെട്ട ഗൂഢാലോചന; വിമർശനവുമായി ഇ ഡി
Malayalam News Live'വൈകിയാണെങ്കിലും യുഡിഎഫിന് ബോധോദയം ഉണ്ടായി', ഊരാളുങ്കലിൽ യുഡിഎഫിന്‍റെ യു ടേണിനെ സ്വാഗതം ചെയ്ത് വാസവൻ; 'സഹകരണ മേഖലയ്ക്ക് ഊരാളുങ്കൽ അഭിമാനം'
ഊരാളുങ്കൽ സൊസൈറ്റിയുടെ നിർമാണ നിലവാരത്തിൽ യുഡിഎഫ് നിലപാട് മാറ്റിയതിനെ മുൻ സഹകരണ മന്ത്രി വി എൻ വാസവൻ സ്വാഗതം ചെയ്തു. മുൻപ് വിമർശിച്ചവർ ഇപ്പോൾ ഊരാളുങ്കലിന്റെ മികവ് അംഗീകരിക്കുന്നത് സഹകരണ മേഖലയ്ക്ക് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു
Malayalam News Liveചിറ്റാറിലെ സന്ദീപിന്റെ മരണം - കസ്റ്റഡിയിലുള്ള മൂന്ന് പേർക്കെതിരെ കേസ്; വാഹനത്തിൽ നിന്ന് നാടൻ തോക്ക് കണ്ടെത്തി
മൂന്ന് പ്രതികൾക്കെതിരെ ആംസ് ആക്ട് പ്രകാരമാണ് കേസ് എടുത്തത്. പ്രതികൾ നായാട്ട് സംഘത്തിൽ പെട്ടവരെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. സന്ദീപനെ ഞായറാഴ്ച്ച രാത്രിയാണ് വീടിന് സമീപത്തെ കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്.
Malayalam News Liveതൃശൂരിൽ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് എംബിബിഎസ് വിദ്യാർഥിനി ചാടി മരിച്ചു
തൃശൂർ ജൂബിലി മിഷൻ മെഡിക്കൽ കോളേജ് ആശുപത്രി ഹോസ്റ്റലിന്റെ നാലാം നിലയിൽ നിന്ന് വിദ്യാർഥിനി ചാടി ആത്മഹത്യ ചെയ്തു. കോട്ടയം സ്വദേശി സ്നേഹ പൗലോസ് ആണ് മരിച്ചത്
Malayalam News Liveഅയോധ്യ ക്ഷേത്രക്കൊള്ള; അന്വേഷണം സംഘപരിവാർ നേതാക്കളിലേക്ക്, ചമ്പത് റായിയെ ചോദ്യം ചെയ്തു
അയോധ്യ ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് വിഎച്ച്പി ഉപാധ്യക്ഷനും ട്രസ്റ്റ് ജനറല്‍ സെക്രട്ടറിയുമായ ചമ്പത് റായിയെ ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് ചമ്പത് റായിയുടെ വിശദമായ മൊഴിയെടുത്തത്.