11:34 PM (IST) May 04

രാഷ്ട്രപതി ശബരിമലയിലേക്ക്; ഈ മാസം 19ന് ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപതി മുര്‍മു ശബരിമല ദര്‍ശനം നടത്തും. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി എത്തുന്ന രാഷ്ട്രപതി ദ്രൗപതി മുര്‍മു ഈ മാസം 19നാണ് ശബരിമല ദര്‍ശനം നടത്തുക.

കൂടുതൽ വായിക്കൂ
11:21 PM (IST) May 04

മലയാളി യുവ ഡോക്ടര്‍ തമിഴ്നാട്ടിൽ ട്രക്കിങിനിടെ മരിച്ചു

മലയാളി ഡോക്ടർ തമിഴ്നാട്ടിൽ ട്രക്കിങ്ങിനിടെ മരിച്ചു. തിരുവനന്തപുരം കല്ലമ്പലം സ്വദേശി അജ്സൽ എ.സെയിൻ (26) ആണ് മരിച്ചത്

കൂടുതൽ വായിക്കൂ
11:04 PM (IST) May 04

ടയറ് പഞ്ചറായി പോയതോടെ പെട്ട്! ആംബുലൻസ് അടിച്ചോണ്ട് പോകുന്നതിനിടെ വന്ന പണി, സിസിടിവി ദൃശ്യങ്ങളും പുറത്ത്

നെടുമങ്ങാട് ആശുപത്രിക്ക് മുന്നിൽ നിന്ന് മോഷ്ടിച്ച ആംബുലൻസ് കൊല്ലം ചിതറയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

കൂടുതൽ വായിക്കൂ
10:45 PM (IST) May 04

കൊല്ലത്ത് പ്ലസ്‍ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

കൊല്ലം അഞ്ചലിൽ പ്ലസ് ടു വിദ്യാർഥിനി ജീവനൊടുക്കി. കരുകോൺ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അഞ്ജനയാണ് മരിച്ചത്

കൂടുതൽ വായിക്കൂ
09:49 PM (IST) May 04

സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം, ബസ് അമിതവേഗതയില്ലെന്ന് നാട്ടുകാര്‍

ഇടുക്കി തൊടുപുഴയ്ക്കടുത്ത് ഞറുകുറ്റിയിൽ ബൈക്കും ബസും കൂട്ടിയിടിച്ച് യുവാവിന് ദാരുണ അന്ത്യം. മുതലക്കോടം സ്വദേശി 22 വയസുള്ള ആദിത്യൻ ദാസ് ആണ് മരിച്ചത്

കൂടുതൽ വായിക്കൂ
09:46 PM (IST) May 04

വാങ്ങിയ സാധനം പലവട്ടം തിരികെ നൽകി, തിരിച്ചെടുക്കില്ലെന്ന് ഉടമ, കടയിൽ 15കാരിയുടെ ക്രൂരത, വീഡിയോ

സാധനങ്ങൾ തിരികെ എടുക്കാൻ വിസമ്മതിച്ചതിനാൽ 15 കാരി കടയുടമയെ മൂർച്ചയുള്ള ബ്ലേഡ് ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു

കൂടുതൽ വായിക്കൂ
09:28 PM (IST) May 04

കേരള കോൺഗ്രസിന് ഓട്ടോറിക്ഷ ചിഹ്നം അനുവദിച്ചു 

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തെ തുടർന്ന് കേരളാ കോൺഗ്രസ് പാർട്ടിയെ സംസ്ഥാന പാർട്ടിയായി ഇലക്ഷൻ കമ്മീഷൻ അംഗീകരിച്ചിരുന്നു. 

കൂടുതൽ വായിക്കൂ
08:57 PM (IST) May 04

വിളിച്ചിട്ട് ഫോണിൽ കിട്ടിയില്ല, തിരക്കിയെത്തി മകൻ കണ്ടത് സമീപത്തെ കൃഷിയിടത്തിൽ അമ്മയുടെ മൃതദേഹം

കണ്ണൂർ ചെറുപുഴയിൽ മധ്യവയസ്കയെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. പടത്തടത്തെ റോസ്‍ലിയുടെ മൃതദേഹമാണ് സമീപവാസിയുടെ കൃഷിയിടത്തിൽ കണ്ടെത്തിയത്.

കൂടുതൽ വായിക്കൂ
08:57 PM (IST) May 04

അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതി ഒളിവിൽ

പാലക്കാട് അട്ടപ്പാടിയിൽ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ടു.ജാർഖണ്ഡ് സ്വദേശി രവി (35) ആണ് കൊല്ലപ്പെട്ടത്.

കൂടുതൽ വായിക്കൂ
08:52 PM (IST) May 04

പ്രസ് ക്ലബ് പിജി ഡിപ്ലോമ ജേർണലിസം കോഴ്‌സിന് അപേക്ഷിക്കാം, അവസാന തിയതി മെയ് 23

പ്രവേശനം അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും

കൂടുതൽ വായിക്കൂ
08:31 PM (IST) May 04

തൃശൂര്‍ പൂരം സാമ്പിള്‍ വെടിക്കെട്ടിനിടെ അപകടം; ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്

തൃശൂര്‍ പൂരത്തിന്‍റെ സാമ്പിള്‍ വെടിക്കെട്ടിനിടെയുണ്ടായ അപകടത്തിൽ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് പരിക്ക്. ചാലക്കുടി ഫയര്‍ഫോഴ്സ് യൂണിറ്റിലെ ഫയര്‍ഫോഴ്സ് ഹോം ഗാര്‍ഡ് ടിഎ ജോസിനാണ് പരിക്കേറ്റത്.

കൂടുതൽ വായിക്കൂ
08:29 PM (IST) May 04

പഹൽ​ഗാം ഭീകരാക്രമണം: 'തക്ക മറുപടി നൽകിയിരിക്കും, അതിർത്തി കാക്കുന്ന സൈനികർക്ക് പൂർണപിന്തുണ': രാജ്നാഥ് സിം​ഗ്

പഹൽ​ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നൽകിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്.

കൂടുതൽ വായിക്കൂ
08:22 PM (IST) May 04

10-ാം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും തോറ്റു, അഭിഷേകിന്‍റെ രക്ഷിതാക്കൾ ഓർഡർ ചെയ്തത് കേക്ക്! വൻ ആഘോഷം

മകന്‍റെ പത്താം ക്ലാസ് ബോർഡ് പരീക്ഷയിലെ തോൽവി ആഘോഷിക്കാൻ പാര്‍ട്ടി നടത്തി മാതാപിതാക്കൾ

കൂടുതൽ വായിക്കൂ
08:11 PM (IST) May 04

വരനോർത്തത് സഹോദരന്റെ സുഹൃത്താണെന്ന്, സഹോദരൻ തിരിച്ചും; വിളിക്കാതെ വന്ന യുവാവിന്റെ അതിക്രമം കല്യാണവീട്ടിൽ,

കോഴിക്കോട് പന്നിയങ്കരയിൽ കല്യാണ വീട്ടിൽ ക്ഷണിക്കാതെ എത്തിയ യുവാവിന്റെ ആക്രമണത്തിൽ വരന്റെ സുഹൃത്തിന് പരിക്ക്. കവിളിന് കുത്തേറ്റ് പരിക്കേറ്റ പന്നിയങ്കര സ്വദേശി ഇൻസാഫിനെ ബീച്ചാശുപത്രിയിൽ പ്രവേശിച്ചിച്ചു. 

കൂടുതൽ വായിക്കൂ
07:08 PM (IST) May 04

ചതിച്ചത് അക്ഷയ സെന്‍റർ ജീവനക്കാരി? നീറ്റ് പരീക്ഷയിൽ വ്യാജ ഹാൾടിക്കറ്റുമായി വിദ്യാർഥി പിടിയിലായതിൽ വഴിത്തിരിവ്

പത്തനംതിട്ടയിൽ നീറ്റ് പരീക്ഷയിൽ വ്യാജ ഹാള്‍ടിക്കറ്റുമായി വിദ്യാര്‍ത്ഥി എത്തിയ സംഭവത്തിൽ വഴിത്തിരിവ്. വ്യാജ ഹാൾടിക്കറ്റ് നൽകിയത് നെയ്യാറ്റിൻകര അക്ഷയ സെന്‍ററിലെ ജീവനക്കാരിയാണെന്നാണ് പിടിയിലായ വിദ്യാര്‍ത്ഥി നൽകിയ മൊഴി. 

കൂടുതൽ വായിക്കൂ
06:56 PM (IST) May 04

ബിജെപിയെ കേരളത്തിൽ അധികാരത്തിലെത്തിച്ചശേഷമെ മടങ്ങിപോകു, വന്നത് നേതാവാകാനല്ല; രാജീവ് ചന്ദ്രശേഖര്‍

കേരള ജനത വികസനം ആഗ്രഹിക്കുന്നവെന്നും ബിജെപി അധികാരത്തിലെത്തിയാൽ മാത്രമേ മാറ്റമുണ്ടാകുവെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ബിജെപിയെ കേരളത്തിൽ അധികാരത്തിൽ എത്തിച്ച ശേഷമേ മടങ്ങിപോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു

കൂടുതൽ വായിക്കൂ
06:18 PM (IST) May 04

അച്ഛൻ ചെയ്തപോലെ മരണം മാത്രമെ മുന്നിലുള്ളു; പ്രിയങ്കയെ കാണാതിരിക്കാൻ ഇടപെടലുണ്ടായെന്ന്എ ൻഎം വിജയന്‍റെ കുടുംബം

പ്രിയങ്ക ഗാന്ധിയെ കാണാനായി കാത്തുനിന്നിട്ടും കാണാനായില്ലെന്ന് ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്‍റെ കുടുംബം. കാണാതിരിക്കാനായി മനപൂര്‍വം ആരൊക്കെയോ ചേര്‍ന്ന് ഇടപെട്ടുവെന്നാണ് സംശയിക്കുന്നതെന്നും എൻഎം വിജയന്‍റെ കുടുംബം ആരോപിച്ചു.

കൂടുതൽ വായിക്കൂ
06:14 PM (IST) May 04

യുവതി പ്രതികരിച്ചതോടെ ഇറങ്ങിയോടി, പക്ഷേ യാത്രക്കാരും ജീവനക്കാരും ഓടിച്ചിട്ട് പിടിച്ചു, പൊലീസിന് കൈമാറി

എവിടേയ്ക്ക് ആണ് പോയിരുന്നത് എന്ന ചോദ്യത്തിന് പരസ്പര വിരുദ്ധമായ മറുപടിയാണ് പറഞ്ഞത്

കൂടുതൽ വായിക്കൂ
06:13 PM (IST) May 04

കല്യാണം കഴിക്കണം, പെട്ടെന്ന് പണക്കാരനാകണം; അനിലിന്റെ പദ്ധതിയിൽ ഇരയായത് പ്രദീപൻ, അരുംകൊലയുടെ ചുരുളഴിഞ്ഞതിങ്ങനെ

സ്ഥലം വിൽപ്പനയുടെ പേരിൽ പ്രദീപനുമായി സൗഹൃദം സ്ഥാപിച്ച അനിൽ, മൂന്ന് ലക്ഷം രൂപ വാഗ്ദാനം ചെയ്താണ് കൂട്ടുപ്രതികളുമായി ചേർന്ന് അരുംകൊല നടത്തിയത്.

കൂടുതൽ വായിക്കൂ
05:53 PM (IST) May 04

ഒന്നല്ല, അഞ്ച് ദിവസം ശ്രദ്ധിക്കുക, വീണ്ടും കേരളത്തിൽ ഇടിമിന്നൽ ജാഗ്രത നിർദ്ദേശം, ഒപ്പം മഴയും ശക്തമായ കാറ്റും

മെയ് 07, 08 തീയതികളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കൂടുതൽ വായിക്കൂ