07:07 AM (IST) Jan 18

Malayalam News Live :ശബരിമലയിൽ സ്വർണക്കടത്ത് നടന്നു; സ്ഥിരീകരിച്ച് ശാസ്‌ത്രീയ പരിശോധന ഫലം, റിപ്പോർട്ട് നാളെ ഹൈക്കോടതിയിൽ സമർപ്പിക്കും

ശബരിമലയിൽ സ്വർണ കടത്ത് നടന്നതായി വി എസ് എസ് സി തയാറാക്കിയ റിപ്പോർട്ടില്‍ സ്ഥിരീകരണം. ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ടുപോയി തിരികെയെത്തിച്ച കട്ടിള, ദ്വാരപാലക പാളികളിൽ സ്വർണം കുറവ് വന്നതായി കണ്ടെത്തി.

Read Full Story
05:57 AM (IST) Jan 18

Malayalam News Live :സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും; തുടർച്ചയായി എംഎൽഎ ആയവർക്ക് ഇളവു നൽകണോ എന്നതിൽ അന്തിമ തീരുമാനമാകും

സിപിഎം കേന്ദ്രകമ്മിറ്റി ഇന്ന് സമാപിക്കും. രണ്ട് തവണ തുടർച്ചയായി എംഎൽഎ ആയവരെ മത്സരിപ്പിക്കാൻ ഇളവു നൽകണമോ കാര്യത്തിൽ കേന്ദ്രകമ്മിറ്റി മാർഗരേഖ തയ്യാറാക്കാൻ സാധ്യത.

Read Full Story
05:46 AM (IST) Jan 18

Malayalam News Live :നാസയുടെ ആർട്ടിമിസ് 2 ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്; എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ കെന്നഡി സ്പേസ് സെന്‍ററിലെ ലോ‍ഞ്ച് പാ‍ഡിലേക്ക് മാറ്റി

നാസയുടെ ആർട്ടിമിസ് രണ്ടാം ദൗത്യത്തിന്‍റെ ഒരുക്കങ്ങൾ അവസാനഘട്ടത്തിലേക്ക്. എസ്എൽഎസ് റോക്കറ്റ് വെഹിക്കിൾ കെന്നഡി സ്പേസ് സെന്‍ററിലെ ലോ‍ഞ്ച് പാ‍ഡ് നമ്പർ 39 ബിയിലേക്ക് മാറ്റി

Read Full Story
05:29 AM (IST) Jan 18

Malayalam News Live :സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊടിയിറങ്ങും; സമാപന സമ്മേളനം വിഡി സതീശൻ ഉദ്ഘാടനം ചെയ്യും, മോഹൻലാൽ മുഖ്യാതിഥി

64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും. സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി.

Read Full Story