അടിസ്ഥാന സൌകര്യങ്ങളില്ലാതെ കാസര്‍ഗോഡ് സ്കൂള്‍ കായികമേള

കായികതാരങ്ങളോടും മത്സരങ്ങളോടും അധികൃതര്‍ക്കുള്ള അവഗണന കാണണമെങ്കില്‍ കാസര്‍ഗോഡ് സ്കൂള്‍ കായികമേള വേദിയില്‍ എത്തിയാല്‍ മതി. അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഒരുക്കാതെയാണ് ഇത്തവണ കായികമേള ഇവിടെ നടക്കുന്നത്.

കല്ലും കുറ്റിച്ചെടികളും നിറഞ്ഞ ട്രാക്ക്. കാട് മൂടി കിടക്കുന്ന മൈതാനം. മണ്ണിട്ട് നിറച്ച ജംപിങ് പിറ്റ്. നാനൂറ് മീറ്റര്‍ വേണ്ടിടത്ത് 200 മീറ്റര്‍ പോലും തികയാത്ത മീറ്റ്. കാസര്‍ഗോഡ് സ്‍കൂള്‍ കായികമേളയുടെ വേദിയാണ് ഇത്. ഒട്ടും മുന്നൊരുക്കമില്ലെന്ന് വ്യക്‍തം. ചരല്‍കല്ലുകളിലൂടെയുള്ള ഓട്ടത്തില്‍ തളര്‍ന്ന് പലരും വീണു. ഹര്‍ഡില്‍സ് മത്സരം നടത്തുന്നതിന് ആവശ്യത്തിന് ഹര്‍ഡിലുകളില്ല. ഓരോരുത്തരെയായി മത്സരിപ്പിച്ച് ആണ് വിജയിയെ കണ്ടെത്തുന്നത്. സബ് ജില്ലാ മത്സരങ്ങള്‍ നടത്തിയ ഹര്‍ഡില്‍സുകള്‍ ലഭ്യമാണെന്നിരിക്കെയാണ് ഈ സാഹസം. മുൻസിപ്പല്‍ സ്റ്റേഡിയത്തിലാണ് മത്സരം നടത്താൻ തീരുമാനിച്ചിരുന്നത്. പക്ഷേ ലഭിച്ചില്ലെന്നാണ് അധികൃതരുടെ പ്രതികരണം. ഇത്തരത്തിലാണെങ്കില്‍ എന്തിനാണ് മത്സരങ്ങള്‍ നടത്തുന്നത് എന്നാണ് കായികതാരങ്ങളുടെ ചോദ്യം. മീറ്റിന് വിദ്യാഭ്യാസ വകുപ്പ് ഫണ്ടും അനുവദിച്ചിട്ടില്ല.

Video Top Stories