ഒന്നര വര്‍ഷം കൊണ്ട് റാങ്കോടെ ACCA

മലയാളിയായ സന അൽത്താഫ് വെറും 21 വയസ്സിലാണ് ACCA എന്ന കടുപ്പപ്പെട്ട കൊമേഴ്സ് കോഴ്സ് പാസ്സായത്. അവസാന നാല് വിഷയങ്ങളിൽ സന ആഗോള തലത്തിൽ ആദ്യ റാങ്കുകളിലും എത്തി.

Share this Video

യു.കെ ക്വാളിഫിക്കേഷനായ ACCA (Association of Chartered Certified Accountants) കഷ്ടപ്പെട്ട് മാത്രം പഠിച്ചെടുക്കാന്‍ കഴിയുന്ന ഒരു പ്രോഗ്രാമാണ്. സാധാരണ മൂന്നു വര്‍ഷം കൊണ്ട് എല്ലാവരും പൂര്‍ത്തിയാക്കുന്ന ACCA, മലയാളിയായ സന അൽത്താഫ് ഒന്നര വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കി. പല വിഷയങ്ങള്‍ക്കും ആഗോള തലത്തിൽ റാങ്കും നേടി. നിലവിൽ ഒരു അന്താരാഷ്ട്ര കമ്പനിയിൽ ജോലി ചെയ്യുന്ന സന അൽത്താഫ് ACCA കരിയറിനെക്കുറിച്ച് പറയുകയാണ്. കൂടുതൽ അറിയാൻ: https://bit.ly/3p5mh5a

Related Video