
ഇനി ഐപിഎല്‍ പ്ലേഓഫ് കാലം; അവസാന നാല് മത്സരങ്ങളില്‍ കാത്തിരിക്കുന്നത് എന്തെല്ലാം?
പഞ്ചാബ് കിംഗ്സ്, ആര്‍സിബി ടീമുകള്‍ക്ക് ലക്ഷ്യം കന്നിക്കിരീടം. 2022ന് ശേഷം കപ്പ് നേടാന്‍ ഗുജറാത്ത് ടൈറ്റന്‍സും ആറാം ട്രോഫി ലക്ഷ്യമിട്ട് മുംബൈ ഇന്ത്യന്‍സും പ്ലേഓഫിന് ഇറങ്ങും.
ഐപിഎല്‍ പതിനെട്ടാം സീസണില്‍ ഇനി പ്ലേഓഫ് വസന്തം. പോയിന്‍റ് പട്ടികയിലെ ഫോട്ടോ ഫിനിഷിംഗില്‍ അവസാന ഗ്രൂപ്പ് മത്സരവും അവസാനിച്ചിരിക്കുന്നു. ലക്നൗ സൂപ്പര്‍ ജയന്‍റ്‌സിനെ തളച്ചതോടെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും ഒന്നാം ക്വാളിഫയറില്‍ ഇടംപിടിച്ചു. ഇനി ഐപിഎല്ലില്‍ നാല് ടീമുകള്‍ മാത്രമുള്ള അങ്കക്കളിയാണ് അവശേഷിക്കുന്നത്.