
ഫുള്‍ ഫ്ലോയില്‍ മുംബൈ, ലക്നൗ എങ്ങനെ പിടിച്ചുകെട്ടും?
ഐപിഎല്‍ ചരിത്രത്തില്‍ മുംബൈക്ക് മുകളില്‍ ഇത്രയേറെ ആധിപത്യമുള്ള മറ്റൊരു ടീമുണ്ടോയെന്ന് സംശയമാണ്
നിങ്ങള്‍ എങ്ങനെ തുടങ്ങുന്നുവെന്നതിലല്ല, എങ്ങനെ അവസാനിപ്പിക്കുന്നുവെന്നതിലാണ് കാര്യം. അത്തരമൊരു യാത്രയിലാണ് മുംബൈ ഇന്ത്യൻസ്. ആയുധപ്പുരയിലെ പടക്കോപ്പുകളെല്ലാം തീ തുപ്പുന്ന കാലത്തിലേക്ക് മുംബൈ മടങ്ങിയെത്തിയിരിക്കുന്നു. ഡല്‍ഹിയേയും ഹൈദരാബിദിനേയും ചെന്നൈയേയും തീര്‍ത്തുവരുന്ന മുംബൈക്ക് മുന്നില്‍ ലക്നൗ ഇന്നിറങ്ങും.