Asianet News MalayalamAsianet News Malayalam

സ്വപ്‌നയ്ക്ക് ജോലി നല്‍കിയ ഫരീദാബാദിലെ കമ്പനി ജനുവരി മുതല്‍ അടഞ്ഞുകിടക്കുന്നു

സ്‌പേസ് പാര്‍ക്കില്‍ സ്വപ്‌ന സുരേഷിന് ജോലി നല്‍കിയ ഫരീദാബാദിലെ വിഷന്‍ ടെക്‌നോളജി എന്ന കമ്പനി ജനുവരി മുതല്‍ അടഞ്ഞുകിടക്കുന്നു. എസ്ആര്‍എസ് ടവറിലെ ആര്‍ക്കും ഈ കമ്പനിയെ കുറിച്ച് കാര്യമായി അറിയില്ല. കെട്ടിടത്തിന്റെ നടത്തിപ്പുകാര്‍ക്കോ സെക്യൂരിറ്റി ജീവനക്കാര്‍ക്കോ ഉടമ ആരാണെന്നോ കമ്പനിയിലെ ജീവനക്കാരാണെന്നോ അറിയില്ല. സ്വപ്നക്ക് ഒക്ടോബര്‍ മാസത്തിലാണ് സ്ഥാപനം ഓഫര്‍ ലെറ്റര്‍ നല്‍കിയത്. അതിന് ശേഷമുള്ള മാസങ്ങളില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് ഈ സ്ഥാപനം തുറന്നിട്ടുള്ളത്.