Saiju Thankachan Surrendered : സൈജു തങ്കച്ചൻ കീഴടങ്ങി

നമ്പർ 18 ഹോട്ടൽ പോക്സോ കേസിൽ സൈജു തങ്കച്ചൻ കീഴടങ്ങി 
 

Share this Video

നമ്പർ 18 ഹോട്ടൽ പോക്‌സോ കേസിൽ പ്രതി സൈജു തങ്കച്ചനും കീഴടങ്ങി. കൊച്ചി മെട്രോ സ്റ്റേഷനിലാണ് സൈജു തങ്കച്ചൻ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയാണ് ഇയാൾ. ഇയാളുടെ ജാമ്യാപേക്ഷ ഹൈക്കോടതിയും, സുപ്രീം കോടതിയും തള്ളിയിരുന്നു. കഴിഞ്ഞ ദിവസം കേസിലെ ഒന്നാം പ്രതി റോയ് വയലാട്ട് മട്ടാഞ്ചേരി അസിസ്റ്റന്റ് കമ്മീഷണർ ഓഫീസിൽ കീഴടങ്ങിയിരുന്നു. സൈജു തങ്കച്ചന്റെ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇന്ന് കോടതിയിൽ ഹാജരാക്കും. കേസിലെ മൂന്നാം പ്രതി അഞ്ജലി റീമ ദേവിന് നേരത്തെ കോടതി മുൻ‌കൂർ ജാമ്യം അനുവദിച്ചിരുന്നു. ബുധനാഴ്ച്ച കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.

Related Video