
റണ്ണൊഴുകുന്ന ബാറ്റുമായി സർഫറാസ്, എത്രകാലം ഇനിയും മാറ്റി നിർത്തും?
ആഭ്യന്തര ക്രിക്കറ്റില്‍ അസാധാരണ പ്രകടനമാണ് സർഫറാസ് പുറത്തെടുക്കുന്നത്
ഗുഡ്‌ബുക്കുകളില്‍ നിന്ന് പലകാരണങ്ങളാല്‍ പേരുവെട്ടപ്പെട്ട സര്‍ഫറാസ് തിരിച്ചുവരാൻ ഒരുങ്ങുകയാണ്. വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയുടെ മത്സരങ്ങള്‍ നടക്കുന്ന മൈതാനങ്ങളിലേക്ക് നോക്കിയാല്‍ അന്നത്തെ 17 വയസുകാരന്റെ പ്രതിഭ ഒട്ടും ചോരാതെ തുടരുന്നത് കാണാം, സർഫറാസിന്റെ ബാറ്റിനോട് ഇനിയും കണ്ണടയ്ക്കാനാകുമോ