പൃഥ്വിരാജ് പറഞ്ഞ അനമോർഫിക് ഫോർമാറ്റ്, എമ്പുരാനും ലൂസിഫറിനും ടിക്കറ്റെടുക്കും മുമ്പ്...|Empuraan

അനിശ്ചിതത്വങ്ങൾ എല്ലാം പരിഹരിച്ച് മാർച്ച് 27ന് സിനിമ എത്തുമ്പോൾ പ്രേക്ഷകർ അറിഞ്ഞിരിക്കേണ്ടത് പരമാവധി മികവിൽ എമ്പുരാൻ എങ്ങനെ തിയേറ്ററുകളിൽ കാണാം എന്നാണ്. 

Gowry Priya J  | Published: Mar 18, 2025, 8:06 AM IST

എന്താണ് പൃഥ്വിരാജ് പറഞ്ഞ അനമോർഫിക് ഫോർമാറ്റ്. ലൂസിഫർ റീ റിലീസിനും എമ്പുരാനും ടിക്കറ്റെടുക്കും മുമ്പ് ഇതേക്കുറിച്ച് അറിഞ്ഞിരിക്കണം. സിനിമ ചത്രീകരിച്ച അതേ ക്വാളിറ്റിയിൽ കാണണമെങ്കിൽ തിയേറ്ററുകൾ തെരഞ്ഞെടുക്കുമ്പോൾ സ്ക്രീൻ വലുപ്പമാകില്ല സ്ക്രീൻ റേഷ്യോ ആയിരിക്കും പരിഗണിക്കേണ്ടിവരിക.