മോഹനം ശോഭനം തുടരും | Mohanlal | Shobana| Thudarum
നായകനൊപ്പം പ്രാധാന്യത്തോടെ ചിലപ്പോഴൊക്കെ അതിനും മുകളിൽ പ്ലേസ് ചെയ്തിട്ടുണ്ട് മലയാള സിനിമ ശോഭനയെ. ഒരല്പം തമാശയും ഒരുപാട് ആഴത്തിൽ പ്രണയവുമുണ്ടെങ്കിൽ ഈ ജോഡിയല്ലാതെ മറ്റൊന്ന് ചിന്തിച്ചിട്ടുകൂടിയുണ്ടാകില്ല സംവിധായകർ. ഹാപ്പിലി എവർ ആഫ്റ്റർ കഥകളിലും ആഴമേറിയ സങ്കീർണ്ണമായ പ്രണയനിമിഷങ്ങളിലും ഫിറ്റാകുന്ന കോമ്പോയെ മിഡിൽ ഏജ് കുടുംബ-പ്രണയ മുഹൂർത്തങ്ങളിലേയ്ക്ക് പ്ലേസ് ചെയ്തിരിക്കുകയാണ് തരുൺ തുടരുമിൽ. ഷണ്മുഖവും ലളിതയും രണ്ട് മക്കളുമുള്ള ഹാപ്പിലി സെറ്റിൽഡ് എന്ന ഫീൽ തരുന്ന പശ്ചാത്തലമാണ് പാട്ടിലും ട്രെയ്‌ലറിലുമെല്ലാം. ഫാമിലി ഡ്രാമ എന്ന് പറയുമ്പോഴും ഫീൽ ഗുഡ് അല്ലെന്ന് പറയുന്നുമുണ്ട് സംവിധായകൻ. തുടരുമിൻ്റെ സസ്പെൻസ് ബാക്കി നിൽക്കുമ്പോഴും തലമുറകൾ കടന്നുള്ള മോഹൻലാൽ-ശോഭന കെമിസ്ട്രി കാണാൻ കൂടിയാണ് സംവിധായകൻ തരുൺ മൂർത്തി പ്രേക്ഷകരെ തിയേറ്ററുകളിലേയ്ക്ക് ക്ഷണിക്കുന്നത്.