
'നിൻ്റെ അച്ഛനോ പ്രൊഡ്യൂസർ?' തമിഴകം മുഴുവൻ വാഴ്ത്തുന്ന പുതിയ സൂപ്പർസ്റ്റാർ
കൂലിപ്പണിക്കാരായ അച്ഛനമ്മമാരുടെ മകൻ.. അവർ ഒഴച്ച് പണിയെടുത്ത് പഠിപ്പിച്ച് പ്രദീപിനെ എഞ്ചിനിയറാക്കി. വെറും ഇരുപത്തി മൂന്നാം വയസിൽ ആദ്യ ചിത്രം സംവിധാനം ചെയ്യുമ്പോൾ ആളുകൾ ഒളിഞ്ഞും തെളിഞ്ഞും ചോദിച്ചത് 'നിങ്ങളുടെ അച്ഛനാണോ പ്രൊഡ്യൂസർ' എന്നാണ്. അതിനുള്ള മറുപടിയും പ്രദീപ് രംഗനാഥൻ്റെ കൈയ്യിലുണ്ട്.