മഹേഷിന് കാവലായി വിനോദ് മാളിയേക്കൽ; 'ഇഷ്‍ടം മാത്രം' റിവ്യൂ

ആതിരയെ കൊല്ലാൻ പാർട്ടിക്കകത്ത് പ്ലാൻ ഉള്ള വിവരം വിനോദ് മഹേഷിനെ വിളിച്ചു പറയുന്നു. തന്റെ അനിയൻ നിഴലായി തന്റെ കൂടെ ഉണ്ടെന്ന വിവരം മനസ്സിലാക്കിയ മഹേഷിന് സന്തോഷമാകുന്നു. ഇനി പുതിയ കഥ.
 

Web Desk  | Published: Feb 18, 2025, 8:46 PM IST

അടുത്ത ദിവസം ഡിസ്ചാർജ് ആവുന്ന സന്തോഷത്തിലാണ് ആതിര. അവൾ ഇഷിതയുടെ അടുത്ത് വന്ന് നന്ദി പറയുന്നു. തന്നെ ഒരു രൂപ പോലും വാങ്ങാതെ ചികിൽസിച്ച ഡോക്ടർക്ക് ദൈവത്തിന്റെ സ്ഥാനമാണെന്നും തനിക്ക് പുതിയൊരു ജീവിതമാണ് ഡോക്ടർ തന്നതെന്നും ആതിര പറയുന്നു. അതോടൊപ്പം ഇഷിത ഒരു പെൻ ആതിരക്ക് സമ്മാനമായി കൊടുക്കുന്നു. താൻ ജഡ്ജ് ആവുമ്പോൾ ഈ പെൻ ഉപയോഗിച്ചാണ് ആദ്യ വിധി എഴുതുക എന്ന് ആതിര ഇഷിതയോട് പറയുന്നു. 

Video Top Stories