മഹേഷിനെക്കണ്ട് സംസാരിച്ച് ആദി.ഇഷ്ട്ടം മാത്രം സീരിയൽ റിവ്യൂ.
ആദിയെ തിരഞ്ഞ് നടക്കുകയാണ് ഇഷിത. ആദിയാവട്ടെ ടൗണിലെ ഒരു കടയിൽ കയറി ഫലൂദ കഴിക്കുകയായിരുന്നു. അപ്പോഴാണ് മഹേഷ് അപ്രതീക്ഷിതമായി അങ്ങോട്ട് എത്തുന്നത്. ആദിയ്ക്ക് ചോക്ലേറ്റ് വാങ്ങി നൽകിയ ശേഷം ആദി അച്ഛനോട് യാത്ര പറഞ്ഞ് തിരിച്ച് ആശുപത്രിയിലേയ്ക്ക് പോകുന്നു. ഇനി പുതിയ കഥ.
ആദി ആശുപത്രിയിൽ എത്തിയപ്പോഴേക്കും ഇഷിത ആശുപത്രിയിൽ തിരിച്ചെത്തിയിരുന്നു. പറയാതെ പോയതിന് ഇഷിത ആദിയോട് ദേഷ്യപ്പെട്ടു. ഇനി ചെയ്യില്ലെന്ന് പറഞ്ഞ് ആദി അമ്മയോട് സോറി പറഞ്ഞു. ഒപ്പം നാളെ വീട്ടിലേയ്ക്ക് പോകാമെന്ന് ഇഷിത ആദിയോട് പറഞ്ഞു. പിന്നീട് അസുഖം മാറിയ ശേഷം മാത്രമേ പോകാൻ കഴിയൂ എന്നും പറഞ്ഞു. വീട്ടിൽ പോയി ചിപ്പിയെയും , അച്ഛമ്മയെയും, അച്ചാച്ചനെയുമെല്ലാം കാണാമെന്നോർത്ത് ആദിക്ക് വലിയ സന്തോഷമായി. അക്കാര്യം ഇഷിത മഹേഷിനെ വിളിച്ച് പറയുകയും, മഹേഷ് അവനെക്കൂട്ടി വരാൻ പറയുകയും ചെയ്തു.
അതേസമയം സുചിയ്ക്ക് ജോലിക് കിട്ടിയ സന്തോഷം ഒന്നിച്ച് ആഘോഷിക്കുകയാണ് വിനോദും സുചിയും. തങ്ങൾ കയറാൻ ഒരുങ്ങിയ കോഫീ ഷോപ്പിൽ മഹേഷിനെ കണ്ടപ്പോൾ മഹേഷ് പോകുന്നതുവരെ വെയിറ്റ് ചെയ്ത ശേഷമാണ് അവരിരുവരും കഫെയിൽ കയറിയത്. ഏട്ടനും അനിയനും തമ്മിലുള്ള സ്നേഹം ഒരിക്കലും വിട്ട് പോകരുതെന്ന് സുചി വിനോദിനോട് പറയുന്നു.
എന്നാൽ മറ്റൊരിടത്ത് ആദിയെ വിളിച്ചിട്ട് കിട്ടാതെയുള്ള ടെൻഷനിലായിരുന്നു രചന. ആകാശ് പല ന്യായീകരണങ്ങളും പറഞ്ഞെങ്കിലും രചന അതൊന്നും വിശ്വസിച്ച മട്ടില്ല. ആരുമറിയാതെ ആകാശ് ഒരു പ്രൈവറ്റ് ഏജൻസിയെക്കൊണ്ട് അന്വേഷിപ്പിക്കുകയും തന്റെ വണ്ടി ഇടിച്ചാണ് ആദി വീണതെന്ന് മനസ്സിലാക്കുകയും ചെയ്തിരുന്നു. എന്നാൽ അക്കാര്യം ആരെയും അറിയാക്കാതിരിക്കാനുള്ള ആകാശിന്റെ ശ്രമത്തിനിടക്കാണ് പോലീസ് അങ്ങോട്ട് വരുന്നത്. കഴിഞ്ഞ ദിവസം നടന്ന ആക്‌സിഡന്റിനെ കുറിച്ചും അത് ആദിയാണെന്ന് സംശയം ഉണ്ടെന്നും പോലീസ് രചനയോട് പറഞ്ഞു. ഒപ്പം വീഡിയോയും കാണിച്ചുകൊടുത്തു. അത് ആദി തന്നെയാണെന്ന് ഉറപ്പിച്ച രചനയ്ക്ക് ആകെ ടെൻഷനായി. തന്റെ മകൻ എവിടെ, എന്ത് സംഭവിച്ചു എന്നറിയാതെ രചന ഒരുപാട് കരഞ്ഞു . ഇത്രയൊക്കെ ആയിട്ട് പോലും തന്റെ കാർ ആണ് ആദിയെ ഇടിച്ചതെന്ന് ആകാശ് രചനയോട് പറഞ്ഞില്ല. ആകാശിനറിയാം ഈ വിവരം രചന അറിഞ്ഞാലുള്ള സ്ഥിതി. ആ പേടികൊണ്ടാണ് അത് ആകാശ് പറയാത്തത്. പക്ഷെ ആകാശേ ഇതിപ്പോ അധിക സമയം അങ്ങനെ മറച്ചുവെക്കാൻ പറ്റില്ല. ഉടനെ അക്കാര്യം രചന അറിയാനാണ് സാധ്യത. പോലീസ് അന്വേഷണം കൂടി വന്ന സ്ഥിതിയ്ക്ക് ആകാശ് പെടുമെന്ന കാര്യത്തിൽ സംശയമില്ല. എന്തായാലും കഥ ഇനി എങ്ങോട്ടാണ് പോകുന്നതെന്ന് നമുക്ക് അടുത്ത എപ്പിസോഡിൽ കാണാം.