ആൾമാറാട്ട കേസിന് അഭിയെ കയ്യോടെ പൊക്കി പോലീസ്. പത്തരമാറ്റ് സീരിയൽ റിവ്യൂ

ദേവയാനിയെ പറ്റിച്ച് പണം തട്ടാനുള്ള പ്ലാനിങ്ങിലാണ് അഭിയും ജലജയും. കരൾ ദാനം ചെയ്ത പെൺകുട്ടിയെന്ന് പറഞ്ഞ് മറ്റൊരാളെ  കണ്ടെത്തി അത് വെച്ച് ദേവയാനി നൽകുന്ന 50  ലക്ഷം തട്ടിയെടുക്കാനുള്ള പരിപാടിയാണ് അവരുടെ ലക്‌ഷ്യം. അഭി ദേവയാനിയെ കരൾ ദാനം ചെയ്ത പെൺകുട്ടിയെ കാണിക്കണമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോകുന്നു.  ഇനി പുതിയ കഥ.
 

Share this Video

അഭി ദേവയാനിയെ കൂട്ടി ശരണ്യയുടെ വീട്ടിലെത്തുന്നു. ഇതാണ് അമ്മായിയെ സഹായിച്ച പെൺകുട്ടി എന്ന് പറഞ്ഞ് അവളെ പരിചയപ്പെടുത്തുന്നു . തന്റെ മകൾ വലിയ ദാനശീല ആണെന്നും അടുത്ത ആരെ സഹായിക്കുമെന്ന് പറഞ്ഞ് ഇരിക്കുകയാണെന്നും അവളുടെ അമ്മ ദേവയാനിയോട് പറയുന്നു. അത് നല്ല കാര്യമെന്ന് പറഞ്ഞ് ദേവയാനി അവർക്ക് ചെക്ക് നൽകുന്നു. പഴയതുപോലെ ഇത് കീറിക്കളയരുത് എന്നും ഇത് ബാങ്കിൽ സബ്മിറ്റ് ചെയ്യണമെന്നും ദേവയാനി അവരോട് പറയുന്നു. ശേഷം അഭിയോടൊപ്പം ദേവയാനി അവരോട് യാത്ര പറഞ്ഞ് ഇറങ്ങുന്നു. ചിലതെല്ലാം മനസ്സിൽ കുറിച്ചാണ് ദേവയാനി അവിടെ നിന്ന് ഇറങ്ങിയത്. 

Related Video