മുൻ കാമുകിയുടെ ഭീഷണിയിൽ വീണ് അഭി - പത്തരമാറ്റ് സീരിയൽ റിവ്യൂ

നവ്യയുടെ ഏഴാം മാസ ചടങ്ങുകൾക്ക് ഒരുങ്ങിയിരിക്കുകയാണ് അനന്തപുരി . ദേവയാനിയും നയനയുമെല്ലാം പലഹാരങ്ങൾ ഉണ്ടാക്കി കനകയെയും ഗോവിന്ദനെയും കാത്തിരിപ്പാണ്. നവ്യ ചടങ്ങിനായി ഒരുങ്ങുന്ന തിരക്കിലാണ് . അപ്പോഴാണ് അഭിയ്ക്ക് മുൻ കാമുകി  അനഘയുടെ കാൾ  വരുന്നത് . കാൾ വന്നപ്പോൾ അതാരാണെന്ന് നവ്യ അഭിയോട് ചോദിച്ചെങ്കിലും അഭി അത് പറയാൻ തയ്യാറായില്ല.  ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന പത്തരമാറ്റ് സീരിയൽ റിവ്യൂ നോക്കാം.

Share this Video

അനഘയോട് ഇപ്പോൾ വിളിച്ചതിന് അഭി ദേഷ്യപ്പെടുകയാണ്. എന്തിനാണ് തന്റെ സമാധാനം കളയുന്നതെന്ന് അഭി അനഘയോട് ചോദിക്കുന്നു . എന്നാൽ എനിക്ക് ഉടനെ നിന്നെ കാണണമെന്നാണ് അനഘ അഭിയോട് ആവശ്യപ്പെട്ടത് . വീട്ടിൽ ഒരു ഫങ്ക്ഷൻ നടക്കുന്നുണ്ടെന്ന് പറഞ്ഞ് അഭി കൂടിക്കാഴ്ച ഒഴിവാക്കാൻ നോക്കിയെങ്കിലും അനഘ പിടി കൊടുത്തില്ല. ഇന്ന് തന്നെ കാണണമെന്ന് അവൾ കട്ടായം പറഞ്ഞു. ഇന്ന് കാണാൻ കഴിയാത്ത പക്ഷം താൻ കുഞ്ഞുമായി അനന്തപുരിയിലേയ്ക്ക് വരുമെന്നും അവൾ ഭീഷണിപ്പെടുത്തി . വേറെ വഴിയില്ലാതെ അഭി അനഘയോട് കാണാമെന്ന് ഉറപ്പ് പറഞ്ഞു . 

എന്നാൽ എങ്ങനെ ഈ ചടങ്ങിടയ്ക്ക് അവിടെ നിന്ന് മുങ്ങുമെന്ന് ആലോചിക്കുകയാണ് അഭി. അതിനായി നവ്യയെ സോപ്പിട്ട് അവൾക് മുല്ലപ്പൂ വാങ്ങി വരാമെന്ന് പറഞ്ഞ് അഭി വീട്ടിൽ നിന്ന് ഇറങ്ങുന്നു. എന്നാൽ നവ്യ അഭിയെ അത്രക്കങ്ങോട്ട് വിശ്വസിച്ച മട്ടില്ല. എന്തെങ്കിലും ചെയ്ത് വരട്ടെ എന്ന മൈൻഡാണ് നവ്യയ്ക്ക്. എന്തായാലും അഭി അനഘയെ കണ്ടുമുട്ടി. തനിയ്ക്ക് വേഗം പോകണമെന്നും , സമയമില്ലെന്നും അവൻ അനഘയോട് പറഞ്ഞു . അങ്ങനെയെങ്കിൽ തന്റെ ആവശ്യം പറയാമെന്നായി അനഘ. അവൾ പറഞ്ഞത് മറ്റൊന്നുമല്ല കുഞ്ഞിനെ അഭി ഏറ്റെടുക്കണം...മകളെ നോക്കാൻ പറ്റിയ അവസ്ഥയല്ല ഇപ്പോൾ തന്റേത് , അതുകൊണ്ട് മകളെ അനന്തപുരിയിലേയ്ക്ക് അഭി കൊണ്ടുപോകണം. അനഘയുടെ ഈ ആവശ്യം കേട്ടതും അഭി ഞെട്ടിത്തരിച്ചു . അതിന് കഴിയില്ലെന്ന് അഭി അനഘയോട് പറഞ്ഞെങ്കിലും അവൾ പിടിവിടാൻ തയ്യാറായില്ല .

അങ്ങനെയെങ്കിൽ കുഞ്ഞുമായി അനന്തപുരിയിലേയ്ക്ക് വരാൻ തനിയ്ക്ക് ഭയമില്ലെന്ന് അനഘ അഭിയോട് പറഞ്ഞു . നവ്യയെ വിവാഹം ചെയ്ത കാര്യവും, അവളെ പ്രസവത്തിന് കൂട്ടിക്കൊണ്ടുപോകുന്ന കാര്യവും അഭി അനഘയിൽ നിന്ന് മറച്ചു വെച്ചിരുന്നു. അതുകൂടി അറിഞ്ഞാൽ നീ തീർന്ന് അഭി . ഇപ്പൊ വീട്ടിലേയ്ക്ക് കുഞ്ഞുമായി വരും എന്നല്ലേ അനഘ പറഞ്ഞത്, ഇനി അവൾ അവിടെ എത്തിയ ശേഷം മാത്രമേ നീ അറിയൂ ..ഇതിന്റെയൊക്കെ വല്ല കാര്യവും ഉണ്ടായിരുന്നോ ? എന്തായാലും നവ്യ ഈ വിവരങ്ങൾ അറിഞ്ഞാൽ എങ്ങനെ പ്രതികരിക്കുമെന്ന് ആലോചിക്കാൻ പോലും കഴിയില്ല. സംഭവബഹുലമായ കഥാമുഹൂർത്തങ്ങളുമായി ബാക്കി കഥ അടുത്ത എപ്പിസോഡിൽ കാണാം. 

Related Video