
ടോളിവുഡിനെ പാൻ ഇന്ത്യൻ തലത്തിൽ എത്തിച്ച രാജമൗലി
രണ്ട് പതിറ്റാണ്ടുകൾക്കിടയിൽ പന്ത്രണ്ട് സിനിമകൾ..ഇന്ത്യൻ സിനിമയിലെ മികച്ച സംവിധായകാരിലൊരാളായ എസ് എസ് രാജമൗലിയിപ്പോൾ തന്റെ ഏറ്റവും പുതിയ ചിത്രമായ SSMB 29 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ അണിയറയിലാണ്. മഹേഷ് ബാബു, പൃഥ്വിരാജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നാണ് ഏറ്റവും പുതിയതായി കിട്ടിയ വിവരം.