ഏഷ്യാനെറ്റ്‌ ന്യൂസ് വജ്രജയന്തി യാത്രാസംഘത്തിന് തിരൂരിൽ സ്വീകരണം

രാജ്യത്തുടനീളമുള്ള സ്വാതന്ത്ര്യ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാ​ഗമായി ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എൻസിസി കേഡറ്റുകളുടെ സംഘത്തിന് തിരൂർ സൗഹൃദവേദി തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി

Share this Video

സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് എൻസിസിയുമായി ചേർന്ന് സംഘടിപ്പിക്കുന്ന വജ്രജയന്തി യാത്ര പ്രയാണം തുടരുന്നു. രാജ്യത്തുടനീളമുള്ള സ്വാതന്ത്ര്യ ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കുന്നതിന്റെ ഭാ​ഗമായി ഉത്തരേന്ത്യയിലേക്ക് യാത്ര ചെയ്യുന്ന എൻസിസി കേഡറ്റുകളുടെ സംഘത്തിന് തിരൂർ സൗഹൃദവേദി തിരൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കെ.കെ റസാക്ക് ഹാജി, സെയ്തു ചെറുതോട്ടത്തിൽ, റഫീഖ് പുല്ലൂണി, റസാക്ക് ഹിന്ദുസ്ഥാൻ, നാസർ സെഞ്ച്വറി , അബ്ദുൽ വഹാബ് തിരൂർ, കെ.പി.ഒ റഹ്മത്തുല്ല, പി.ജി.സി വാസുദേവൻ, സമദ് പ്ലസന്റ് , സി. ലിജീഷ് ചെട്ട്യാർ, ആർ.പി.എഫ് എസ്.ഐ കെ.എം സുനിൽകുമാർ, എ.എസ്.ഐ. ബി.എസ്. പ്രമോദ് , കോൺസ്റ്റബിൾ ഖാലിദ് എന്നിവർ പങ്കെടുത്തു.

Related Video