വഖഫ് ഭൂമി നിയമവിരുദ്ധമായി വിറ്റു, എംസി കമറുദ്ദീന്‍ എംഎല്‍എക്കെതിരെ കേസെടുത്തേക്കും

കാസര്‍കോട് തൃക്കരിപ്പൂരിലെ രണ്ടേക്കറോളം വഖഫ് ബോര്‍ഡ് ഭൂമി എം സി കമറുദ്ദീന്‍ എംഎല്‍എ ചെയര്‍മാനായ ട്രസ്റ്റിന് കൈമാറിയത് നിയമവിരുദ്ധമായെന്ന് കണ്ടെത്തല്‍. സംസ്ഥാന വഖഫ് ബോര്‍ഡ് നടത്തിയ പ്രാഥമികാന്വേഷണത്തിലാണ് കണ്ടെത്തല്‍. എംഎല്‍എയ്ക്കും ട്രസ്റ്റിനും വിശദീകരണമാവശ്യപ്പെട്ട് കത്തയച്ചിട്ടുണ്ട്.
 

Video Top Stories