പുത്തുമലയിലെ ഉരുള്‍പ്പൊട്ടലില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടയാള്‍ പറയുന്നു

വയനാട് പുത്തുമലയിലെ ഉരുള്‍പ്പൊട്ടലില്‍ വീടുള്‍പ്പെടെ എല്ലാം നഷ്ടപ്പെട്ടുവെന്ന് പ്രദേശവാസി രാജു. കല്ലും മണ്ണും മരവുമെല്ലാം വീണ് കിടക്കുന്നതിനിടയില്‍ നിന്നും അടുക്കള വാതിലിന്റെ ഒരു വിടവിനിടയിലൂടെയാണ് പുറത്തിറങ്ങിയത്. ചെളിയില്‍ പുതഞ്ഞ് രണ്ട് ബംഗാളികളും ഒരു സ്ത്രീയും കിടപ്പുണ്ടായിരുന്നു. അവരെയും വലിച്ച് കരയില്‍ കയറ്റിയാണ് ഭാര്യയുമായി രക്ഷപ്പെട്ടതെന്നും രാജു.
 

Video Top Stories