Asianet News MalayalamAsianet News Malayalam

Silver Line : സില്‍വര്‍ ലൈന്‍: പ്രതിഷേധം കടുത്താലും പിന്നോട്ടില്ലെന്ന് സിപിഎം

ഭൂമി അളക്കാന്‍ സര്‍ക്കാരിന് അനുമതിയുണ്ടെന്ന് കോടിയേരി ബാലകൃഷ്ണന്‍

First Published Mar 22, 2022, 10:34 AM IST | Last Updated Mar 22, 2022, 11:05 AM IST

ആരൊക്കെ എതിർത്താലും എന്ത് പ്രതിഷേധം നടന്നാലും കെ റെയിലുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് സർക്കാർ. കഴിഞ്ഞ ദിവസം പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. എകെജി ദിനത്തിനോടനുബന്ധിച്ച് കോടിയേരി ബാലകൃഷ്ണൻ ദേശാഭിമാനിയിലെഴുതിയ ലേഖനത്തിൽ ഭൂമി അളക്കാൻ കോടതി സർക്കാരിന് അനുമതി നൽകിയിട്ടുണ്ട് എന്ന് പരാമർശിച്ചിട്ടുണ്ട്. കെ റെയിലുമായി സർക്കാർ മുന്നോട്ട് പോകുമ്പോൾ, പ്രതിഷേധക്കാർക്കൊപ്പം നിന്ന് കൊണ്ട് പദ്ധതിയെ എതിർക്കുമെന്നാണ് പ്രതിപക്ഷത്തിന്റെയും നിലപാട്.