Asianet News MalayalamAsianet News Malayalam

Shama Mohamed : ജി23 നേതാക്കളോട് ശക്തരാകാൻ പറയുന്നത് ബിജെപിയാണെന്ന് കോൺ​ഗ്രസ് വക്താവ്

കഴിവുള്ള നേതാക്കൾ പോലും ബിജെപിയിൽ പിന്തള്ളപ്പെടുന്നു

First Published Mar 16, 2022, 9:33 PM IST | Last Updated Mar 16, 2022, 9:33 PM IST

ജി23 നേതാക്കളോട് ശക്തരാകാൻ പറയുന്നത് ബിജെപിയാണെന്ന് കോൺ​ഗ്രസ് വക്താവ് ഷമ മുഹമ്മദ്. ബിജെപിക്കാർ കോൺഗ്രസ് പ്രവർത്തകരോട് മുന്നോട്ട് വരാൻ ആവശ്യപ്പെടുന്നു. കഴിവുള്ള നേതാക്കൾ പോലും ബിജെപിയിൽ പിന്തള്ളപ്പെടുന്നുവെന്നും ഷമ മുഹമ്മദ് പറഞ്ഞു. ജനാധിപത്യബോധമുള്ള പാർട്ടിയായത് കൊണ്ടാണ് കോൺഗ്രസ് അച്ചടക്കത്തോടെ മുന്നോട്ട് പോകുന്നത്. അതുകൊണ്ടാണ് പല നിലപാടുകളും പാർട്ടി നേതാക്കൾക്കും, പ്രവർത്തകർക്കും തുറന്ന് പറയാൻ കോൺഗ്രസിൽ കഴിയുന്നതെന്നും അവർ പറഞ്ഞു.