
1970-2025 ജിയാൻ ലൂയിഗി കടൽ ഭരിക്കുന്ന സാമ്രാജ്യം എംഎസ്‍സിയിലൂടെ കെട്ടിപ്പടുത്തതെങ്ങനെ
1970ലാണ് ജിയാൻലൂയിഗി അപോണ്ടെ എന്ന നാവികൻ തന്‍റെ സ്വകാര്യ സംരംഭം എന്ന നിലയിൽ MSC ഷിപ്പിംങ് കമ്പനി സ്ഥാപിക്കുന്നത്.സൊമാലിയക്കും മെഡിറ്ററേനിയൻ കടൽതീരത്തിനും ഇടയിലായിരുന്നു ആദ്യഘട്ട ഷിപ്പിംങ് ലൈൻ.രണ്ട് കപ്പലുകളുമായി പ്രവർത്തനം ആരംഭിച്ച MSC പിന്നീട് സെക്കൻഡ് ഹാൻഡ് കാർഗോ ഷിപ്പുകൾ വാങ്ങി ഷിപ്പിംങ് ബിസിനസ് ലൈൻ വികസിപ്പിച്ചു.1977 ആയപ്പോഴേക്കും വടക്കൻ യൂറോപ്പും ആഫ്രിക്കയും പിന്നിട്ട് ഇന്ത്യൻ മഹാസമുദ്രത്തിലേക്കും തങ്ങളുടെ ബിസിനസ് ആധിപത്യം വ്യാപിപ്പിച്ചു.