Asianet News MalayalamAsianet News Malayalam

Hartal in Changanassery : ചങ്ങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍

ചങ്ങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍; കെ റെയില്‍ വിരുദ്ധ സമരസമിതിക്ക് ബിജെപി,യുഡിഎഫ് പിന്തുണ. തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ പ്രതിഷേധം.
 

First Published Mar 17, 2022, 7:04 PM IST | Last Updated Mar 17, 2022, 7:04 PM IST

കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ (K Rail) കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി. അറസ്റ്റിലായ 23 പേരിൽ മൂന്ന് പേരെ ഇനിയും വിട്ടയച്ചിട്ടില്ല. ഇതോടെയാണ് പ്രതിഷേധക്കാർ പൊലീസ് സ്റ്റേഷൻ ഉപരോധിച്ചത്. സ്റ്റേഷന് മുന്നിലും പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു.