
ജയിലിൽ മുടി മുറിച്ചു! യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം
മുടി മുറിച്ചതിന് പിന്നാലെ യൂട്യൂബർ മണവാളന് മാനസികാസ്വാസ്ഥ്യം; ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ ജില്ലാ ജയിലിൽ എത്തിച്ച യൂട്യൂബർ മണവാളൻ എന്ന മുഹമ്മദ് ഷഹിൻ ഷായുടെ മുടിയാണ് ജയിലിൽ വെച്ച് മുറിച്ചത്. ജയിൽ ചട്ടപ്രകാരമാണ് മുടിമുറിച്ചതെന്നാണ് സൂപ്രണ്ടിന്റെ വിശദീകരണം