യുഎഇയുടെ ആകാശ വീഥികൾ സ്വന്തമാക്കാൻ എയർ ടാക്സികളെത്തുന്നു, പരീക്ഷണ പറക്കൽ ഈ മാസം

അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകളാണ് പരീക്ഷണ പറക്കൽ നടത്തുന്നത്

Share this Video

അബുദാബിയുടെ ആകാശ വീഥികൾ സ്വന്തമാക്കാൻ പറക്കും ടാക്സികൾ ഉടനെത്തും. സർവീസ് തുടങ്ങുന്നതിന് മുന്നോടിയായി അബുദാബിയിൽ ഈ മാസം മുതൽ എയർ ടാക്സികളുടെ പരീക്ഷണ പറക്കൽ നടക്കും. അമേരിക്കൻ കമ്പനിയായ ആർച്ചറിന്റെ മിഡ് നൈറ്റ് എയർ ക്രാഫ്റ്റുകളാണ് പരീക്ഷണ പറക്കൽ നടത്തുന്നത്. ഈ വർഷം അവസാനത്തോടെ എയർ ടാക്സികളുടെ സർവീസ് ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ വ്യക്തമാക്കുന്നതും. 
അബുദാബി ഏവിയേഷനും ആർച്ചർ കമ്പനിയും തമ്മിൽ പറക്കും ടാക്സികൾ വാങ്ങുന്നതിനുള്ള കരാറിൽ ഈയിടെയാണ് ഒപ്പുവെച്ചത്. പൈലറ്റുമാർക്ക് എയർ ടാക്സികൾ പറത്തുന്നതിനുള്ള പരിശീലനം നൽകുന്നതിനും ടാക്സി നടത്തിപ്പിലും ആർച്ചർ കമ്പനി അബുദാബി ഏവിയേഷനുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യും. സർവീസിന്റെ പ്രാരംഭ ഘട്ടത്തിൽ പൈലറ്റുമാരെയും സാങ്കേതിക പ്രവർത്തകരെയും എൻജിനീയർമാരെയും നൽകുമെന്ന് ആർച്ചർ കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ, എയർ ടാക്സി തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ടിക്കറ്റ് ബുക്കിങ്ങിനുള്ള സാങ്കതിക സൗകര്യങ്ങളും ആർച്ചർ കമ്പനി ഒരുക്കുന്നതായിരിക്കുമെന്നും അധികൃതർ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

Related Video