
സൗദി അറേബ്യയുടെ ഫലക് ഗവേഷണ റോക്കറ്റ് വിക്ഷേപണം വിജയകരം
സൗദി അറേബ്യയുടെ ഫലക് ഗവേഷണ റോക്കറ്റ് വിക്ഷേപണം വിജയകരമെന്ന് ഫലക് സ്പേസ് സയൻസ് ആൻഡ് റിസർച്ച് അറിയിച്ചു. ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെ 1.46നായിരുന്നു വിക്ഷേപണം. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 എന്ന റോക്കറ്റ് ഉപയോഗിച്ചാണ് വിക്ഷേപണം പൂർത്തിയാക്കിയിരിക്കുന്നത്.